മെസ്സി സിറ്റിയിലേക്ക്? താനത് കാര്യമാക്കുന്നില്ലെന്ന് ഡിബ്രൂയിൻ !
സൂപ്പർ താരം ലയണൽ മെസ്സി സിറ്റിയിലേക്ക് എന്ന വാർത്തകൾ അതിശക്തമാം വിധം പ്രചരിച്ചത് ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു. മെസ്സി ബാഴ്സ വിടാൻ അനുവാദം ചോദിച്ചതോടെയാണ് താരം സിറ്റിയിലേക്ക് വരുമെന്നുള്ള വാർത്തകൾ കൂടുതൽ പടർന്നത്. എന്നാൽ ഒരാഴ്ച്ചയോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്കൊടുവിൽ മെസ്സി ബാഴ്‌സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അടുത്ത വർഷം ഫ്രീ ഏജന്റ് ആവുന്നതോടെ മെസ്സി സിറ്റിയിലേക്ക് എത്തുമെന്ന വാർത്തകൾ ഇപ്പോൾ തന്നെ മാധ്യമങ്ങളിൽ ഇടം നേടി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം കെവിൻ ഡിബ്രൂയിൻ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഡിബ്രൂയിൻ ഇതിന് മറുപടി പറഞ്ഞത്. താനത് കാര്യമാക്കുന്നില്ല എന്നാണ് ഡിബ്രൂയിൻ തുറന്നു പറഞ്ഞത്.
🗣 "I don't really care to be honest."
— Sky Sports Premier League (@SkySportsPL) October 11, 2020
മെസ്സി സിറ്റിയിലേക്ക് വരുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ഡിബ്രൂയിൻ പറഞ്ഞത് ഇങ്ങനെയാണ്.” സത്യസന്ധ്യമായി പറഞ്ഞാൽ ഞാനത് കാര്യമാക്കുന്നില്ല. ഇനി അദ്ദേഹം വരികയാണെങ്കിൽ അത് നല്ല കാര്യമാണ്. ഇനി അദ്ദേഹം വരുന്നില്ലെങ്കിലും അത് പ്രശ്നമില്ല. ഞങ്ങൾക്ക് ഒട്ടേറെ മികച്ച താരങ്ങൾ ക്ലബ്ബിലുണ്ട്. അത് മതിയാകും. ഞാൻ അവരോടൊപ്പം കളിക്കുന്നത് ആസ്വദിക്കുകയാണ്. അത്രേയൊള്ളൂ ഇതിൽ ” ഡിബ്രൂയിൻ പറഞ്ഞു.കഴിഞ്ഞ ദിവസം സിറ്റിയുടെ സിഒഒ ആയ ഒമർ മെസ്സി സിറ്റിയിലേക്ക് വരുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. മെസ്സിയെ സൈൻ ചെയ്യുന്നത് അടുത്ത സമ്മറിലാണ് പരിഗണിക്കുകയെന്നും അദ്ദേഹത്തെ സൈൻ ചെയ്യാനുള്ള സാമ്പത്തികശേഷി സിറ്റിക്കുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
"I don't really care to be honest"
— AS English (@English_AS) October 11, 2020
De Bruyne takes a 'meh' approach to Man City signing Lionel Messihttps://t.co/qPomKONWKT pic.twitter.com/yVsFhmLwHD