മെസ്സി വന്നാൽ ഞാൻ ഒളിച്ചിരിക്കും, എന്നെ അദ്ദേഹം പുറത്താക്കുമോ എന്ന് ഭയമുണ്ട് :അൽ ഹിലാൽ സൂപ്പർതാരം പറയുന്നു.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ അർജന്റീനക്ക് സൗദി അറേബ്യയോട് ഒരു അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെട്ടിരുന്നത്. ആ മത്സരത്തിൽ അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയെ സൗദി അറേബ്യൻ താരമായ അലി അൽ ബുലൈഹി വളരെയധികം പ്രകോപിപ്പിച്ചിരുന്നു. അത് മത്സരശേഷം പിന്നീട് ചർച്ചയാവുകയും ചെയ്തു.
നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് വേണ്ടിയാണ് ബുലൈഹി കളിച്ചുകൊണ്ടിരിക്കുന്നത്.ലയണൽ മെസ്സിയെ ടീമിലേക്ക് എത്തിക്കാൻ വേണ്ടി അൽ ഹിലാൽ ഇപ്പോൾ കാര്യമായി തന്നെ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിനോട് അൽ ബുലൈഹി തമാശ രൂപേണ പ്രതികരിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി വന്നാൽ താൻ രണ്ടുദിവസം ഒളിച്ചിരിക്കുമെന്നും അദ്ദേഹം എന്നെ പുറത്താക്കുമോ എന്ന ഭയം തനിക്കുണ്ടെന്നുമാണ് തമാശക്ക് ബുലൈഹി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
#LionelMessi
— Express Sports (@IExpressSports) May 22, 2023
Saudi Arabia and Al-Hilal defender Ali Al-Bulayhi joked he is afraid Lionel Messi will ask for his departure if the Argentine forward joins the Saudi club, after an argument with him during a World Cup match last year.https://t.co/kJGe1csvjG
” ലയണൽ മെസ്സിയുടെ കാര്യത്തിൽ എന്ത് സംഭവിക്കും എന്നുള്ളത് എനിക്കറിയില്ല. എനിക്ക് ആ അഞ്ചാം നമ്പറുകാരനെ വേണ്ട എന്ന് ലയണൽ മെസ്സി ഇവിടെ എത്തിയാൽ പറയുമെന്ന് ഞാൻ ഭയപ്പെടുന്നു.മെസ്സി വരുമോ ഇല്ലയോ എന്നുള്ളത് എനിക്കറിയില്ല. പക്ഷേ അദ്ദേഹം വന്നു കഴിഞ്ഞാൽ എന്നെ സംരക്ഷിക്കാനുള്ള ദൈവം മാത്രമാണ്. മെസ്സി വന്നു കഴിഞ്ഞാൽ രണ്ട് ദിവസം ഞാൻ ഒളിച്ചിരിക്കും.ഞാൻ ക്ലബ്ബിലേക്ക് വരില്ല,എന്നിട്ട് അദ്ദേഹം എന്നോട് പൊറുക്കുമോ എന്നത് ഞാൻ നിരീക്ഷിക്കും ” ഇതാണ് ബുലൈഹി പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിക്ക് 400 മില്യൻ യൂറോയുടെ ഒരു ഓഫർ അൽ ഹിലാൽ നൽകിയിട്ടുണ്ട്.അത് 500 മില്യൺ യൂറോ ആക്കി ഉയർത്തിയതായും വാർത്തകൾ ഉണ്ടായിരുന്നു.ഏതായാലും മെസ്സി ഇതുവരെ ഈ സൗദി അറേബ്യൻ ക്ലബ്ബിന്റെ ഓഫർ പരിഗണിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.നിലവിൽ യൂറോപ്പ് വിട്ടു പുറത്തു പോകാൻ മെസ്സി ആഗ്രഹിക്കുന്നില്ല.