മെസ്സി ബാഴ്സ വിടാൻ ശ്രമിച്ചത് അത്ഭുതപ്പെടുത്തിയില്ല, അത്ഭുതപ്പെടുത്തിയത് മറ്റൊന്ന്, ആർതർ പറയുന്നു !
ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ മധ്യനിര താരം ആർതർ ബാഴ്സ വിട്ട് യുവന്റസിലേക്ക് ചേക്കേറാൻ നിർബന്ധിതനായത്. മിറലം പ്യാനിക്ക് യുവന്റസിൽ നിന്ന് ബാഴ്സയിൽ എത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം തന്റെ മുൻ ക്ലബിനെതിരെ കളിച്ച ആർതറിന് ബാഴ്‌സക്കെതിരെ 3-0 യുടെ വിജയം നേടാൻ സാധിച്ചിരുന്നു. അതിന് ശേഷം കുറച്ചു കാര്യങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് ആർതർ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ഒരിക്കൽ ബാഴ്സ വിടേണ്ടി വരുമെന്ന് തനിക്കറിയാമായിരുന്നുവെന്നാണ് ആർതർ പറഞ്ഞത്.
“എനിക്കറിയാമായിരുന്നു ഞാൻ ബാഴ്സ വിടേണ്ടി വരുമെന്ന്. എനിക്കത് ശരിയായ രീതിയിൽ ചെയ്യണമായിരുന്നു.ബാഴ്സ എനിക്ക് ഒരുപാട് നൽകി. യൂറോപ്പിലേക്കുള്ള വാതിൽ എനിക്ക് തുറന്നു തന്നത് ബാഴ്സയാണ്. കുട്ടിക്കാലം മുതലേയുള്ള എന്റെ സ്വപ്നമായിരുന്നു അത്. ഒരുപാട് ചരിത്രമുള്ള, ഒരുപാട് ഇതിഹാസങ്ങൾ കളിച്ചിട്ടുള്ള ക്ലബാണ് ബാഴ്സ ” ആർതർ പറഞ്ഞു.
🗣💬 "Je ne suis pas surpris qu'il veuille partir"https://t.co/s9w4dTiW2H
— RMC Sport (@RMCsport) December 12, 2020
അതേസമയം മെസ്സിയെ കുറിച്ച് സംസാരിക്കാനും ആർതർ സമയം കണ്ടെത്തി. ” മെസ്സി ബാഴ്സയുടെ എല്ലാമാണ്. ബാഴ്സയുടെ എക്കാലത്തെയും മികച്ച ഇതിഹാസമാണ്, ചെറുപ്രായത്തിൽ തന്നെ ക്ലബ്ബിൽ എത്തിയ താരമാണ്, അദ്ദേഹത്തിന്റെ കരിയർ മുഴുവനും ബാഴ്സക്ക് വേണ്ടി സമർപ്പിച്ചു. മെസ്സി ബാഴ്സ വിടാൻ ശ്രമം നടത്തി എന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടിട്ടില്ല.പക്ഷെ അവർ മെസ്സിയോട് ബഹുമാനക്കേട് കാണിച്ചു എന്നറിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം ക്ലബ് വിടുകയോ വിടാതിരിക്കുകയോ ചെയ്യട്ടെ, അത് അദ്ദേഹത്തിന്റെ തീരുമാനമാണ് ” ആർതർ പറഞ്ഞു.
🎯 Arthur lanza un dardo sobre su salida del Barçahttps://t.co/chRPhixR9Q
— Mundo Deportivo (@mundodeportivo) December 12, 2020