മെസ്സി പിഎസ്ജിയിലേക്ക്‌? സത്യാവസ്ഥ വെളിപ്പെടുത്തി താരത്തിന്റെ പിതാവ് !

കഴിഞ്ഞ ദിവസമായിരുന്നു പ്രമുഖ മാധ്യമമായ ഇഎസ്പിഎൻ മെസ്സിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഒരു വാർത്ത പുറത്തിറക്കിയത്. മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുമായി ചർച്ചകൾ നടത്തി എന്നായിരുന്നു റിപ്പോർട്ട്‌. പിതാവ് പിഎസ്ജി അധികൃതരുമായി സംസാരിച്ചുവെന്നും മെസ്സി ഈ ജനുവരിയിൽ പിഎസ്ജിയിലേക്ക് എത്താൻ സാധ്യതയുണ്ട് എന്നുമായിരുന്നു ഇഎസ്പിഎന്നിന്റെ റിപ്പോർട്ട്‌. എന്നാൽ ഈ വാർത്തയെ തീർത്തും തള്ളികളഞ്ഞിരിക്കുകയാണ് മെസ്സിയുടെ പിതാവ്. വ്യാജവാർത്ത എന്നാണ് മെസ്സിയുടെ പിതാവ് ഇതിനോട് പ്രതികരിച്ചത്.ഇൻസ്റ്റാഗ്രാമിലൂടെയാണ് മെസ്സിയുടെ പിതാവ് ഈ വാർത്തയുടെ നിജസ്ഥിതി പുറത്തു വിട്ടത്.

” കൂട്ടിച്ചേർക്കലുകൾ അവസാനിപ്പിക്കൂ, വ്യാജവാർത്ത ” എന്നാണ് മെസ്സിയുടെ പിതാവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇഎസ്പിഎന്നിന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് സഹിതമാണ് പിതാവ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ മെസ്സി പിഎസ്ജിയിലേക്ക് എന്ന അഭ്യൂഹത്തിന് വിരാമമായിരിക്കുകയാണ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലും മെസ്സിയെ പിഎസ്ജിയുമായി ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് താരം ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ മെസ്സി ബാഴ്സയുമായി കരാർ പുതുക്കിയിട്ടില്ല. അതിനാൽ തന്നെ താരത്തിന് ഈ ജനുവരി ട്രാൻസ്ഫറിൽ മറ്റേതെങ്കിലും ക്ലബുമായി കരാറിൽ എത്താൻ അവസരമുണ്ട്. അതിനാൽ തന്നെ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എന്ന വാർത്തകൾ വീണ്ടും പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *