മെസ്സി പിഎസ്ജിയിലേക്കെന്ന വാർത്തകൾ, പ്രതികരണമറിയിച്ച് പിഎസ്ജി ക്യാപ്റ്റൻ !
സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിലേക്കെന്ന വാർത്തകൾക്ക് ഇപ്പോഴും ഒരു ശമനവുമില്ല. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഒരു ചിത്രം ഫുട്ബോൾ മാധ്യമമായ ഗോൾ പങ്കുവെച്ചതോടെ വാർത്തകൾ വീണ്ടും സജീവമായിരുന്നു. ഇപ്പോഴിതാ ആ വിഷയത്തോട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് പിഎസ്ജി നായകനും ബ്രസീലിയൻ താരവുമായ മാർക്കിഞ്ഞോസ്. ഇന്നലെ ബീയിൻ സ്പോർട്സിനോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
” എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. നിലവിൽ ദേശിയ ടീമിലും ക്ലബ്ബിലും ഞങ്ങൾ എതിരാളികൾ മാത്രമാണ്. മെസ്സി മഹത്തായ ഒരു താരമാണ്. അദ്ദേഹത്തിന്റെ കഴിവുകൾ എന്തൊക്കെയെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. ഏതായാലും എല്ലാവരും എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു ” മാർക്കിഞ്ഞോസ് പറഞ്ഞു.
Marquinhos pronounces on Lionel Messi's possible move to PSG https://t.co/C5NG9RbfIt
— SPORT English (@Sport_EN) December 15, 2020
അതേസമയം ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്ജിക്ക് നേരിടാനുള്ളത് ബാഴ്സയെയാണ്. ഇതിനെ കുറിച്ച് മനസ്സ് തുറക്കാനും മാർക്കിഞ്ഞോസ് മടിച്ചില്ല. ” വലിയൊരു മത്സരമാണ് വരാനിരിക്കുന്നത്. ബാഴ്സ മികച്ച എതിരാളികളാണ്. വലിയ വെല്ലുവിളി ഉയർത്തും. ആ മത്സരത്തിന് വേണ്ടി ഞങ്ങൾ തയ്യാറായേ മതിയാകൂ.ഏത് ടീമിനെ നേരിടാനും ഞങ്ങൾ സജ്ജരായേ മതിയാവൂ ” മാർക്കിഞ്ഞോസ് തുടർന്നു.
” ടീം വളരെയധികം മാറ്റം കൈവരിച്ചിട്ടുണ്ട്. കൂടാതെ പക്വത വന്നിട്ടുണ്ട്. കഴിഞ്ഞ തവണ ബാഴ്സക്കെതിരെ കളിച്ചതിൽ നിന്നും വ്യത്യസ്ഥമായിരിക്കും ഇത്. കഴിഞ്ഞ തവണ നെയ്മർ ആയിരുന്നു ഞങ്ങളെ തകർത്തത്. നിലവിൽ അദ്ദേഹം ഞങ്ങളുടെ ഒപ്പമുണ്ട്. വിജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം ” മാർക്കിഞ്ഞോസ് പറഞ്ഞു.
🗣 "We'll see what happens"
— Goal (@goal) December 15, 2020
Marquinhos is keeping quiet about those Messi to PSG rumours 🤐 pic.twitter.com/gtJEuvyoOs