മെസ്സി തന്നെ ബാഴ്‌സയിലെത്തിക്കാൻ ശ്രമിച്ചു : ലൗറ്ററോ!
സമീപകാലത്ത് എഫ്സി ബാഴ്സലോണ ടീമിലേക്കെത്തിക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ച താരങ്ങളിലൊരാളാണ് അർജന്റൈൻ സൂപ്പർ സ്ട്രൈക്കറായ ലൗറ്ററോ മാർട്ടിനെസ്. എന്നാൽ ഇന്റർമിലാൻ താരത്തെ വിട്ടു നൽകാൻ ഒരുക്കമല്ലായിരുന്നു.ഒടുവിൽ ലൗറ്ററോ ഇന്ററിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ബാഴ്‌സക്ക് വേണ്ടി ലയണൽ മെസ്സി തന്നെ കൺവിൻസ് ചെയ്യാൻ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ലൗറ്ററോ മാർട്ടിനെസ്. കഴിഞ്ഞ ദിവസം സ്പോർട്ട് മീഡിയ സെറ്റിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ലൗറ്ററോ പറഞ്ഞത് ഇങ്ങനെയാണ്…
” ഇന്റർമിലാനിലെ എന്റെ സാഹചര്യത്തെ കുറിച്ച് മെസ്സി അന്ന് എന്നോട് ചോദിച്ചിരുന്നു.എന്നാൽ ഞാൻ ഇന്ററിൽ തന്നെ തുടരുകയാണ് എന്നുള്ള കാര്യം അദ്ദേഹത്തെ അറിയിച്ചു ” ഇതാണ് ലൗറ്ററോ പറഞ്ഞത്.
— Murshid Ramankulam (@Mohamme71783726) December 5, 2021
അതേസമയം ഇന്ററുമായി ഉടൻ കരാർ പുതുക്കുമെന്നും ലൗറ്ററോ കൂട്ടിച്ചേർത്തു.
” ഒരു കരാറിൽ എത്താൻ വേണ്ടി ഞാൻ ക്ലബ്ബുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്റർ മിലാനിൽ ചേരാൻ എടുത്ത തീരുമാനം നല്ല ഒരു തീരുമാനം ആയിരുന്നു. ഇവിടെ തുടരുന്നതിൽ ഞാൻ ഹാപ്പിയാണ്.ഞങ്ങൾ കഠിനാദ്ധ്യാനം ചെയ്യുന്നവരാണ്. സഹതാരങ്ങളെ സഹായിക്കാനാണ് ഞാനെപ്പോഴും ശ്രമിക്കാറുള്ളത്. ചില സമയങ്ങളിൽ ഞാൻ ഗോളുകൾ നേടും,ചിലപ്പോൾ നേടില്ല.പക്ഷേ എപ്പോഴും ഞാൻ ഹാപ്പിയായിരിക്കും ” ലൗറ്ററോ പറഞ്ഞു.
നിലവിൽ ഇന്ററിൽ മികച്ച രൂപത്തിലാണ് ലൗറ്ററോ കളിക്കുന്നത്. അതേസമയം മെസ്സിയാവട്ടെ ബാഴ്‌സ വിട്ട് പിഎസ്ജിയിൽ എത്തിയിട്ടുമുണ്ട്.