മെസ്സിയോട് സംസാരിച്ചിരുന്നു, ബാഴ്‌സയിൽ ചേരുന്നതിന്റെ തൊട്ടടുത്തെത്തി, വെളിപ്പെടുത്തലുമായി ലൗറ്ററോ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണ അർജന്റൈൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ചത്. എന്നാൽ പലവിധ കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു. താരത്തിന്റെ റിലീസ് ക്ലോസായ 111 മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി ഇന്റർമിലാൻ ആവിശ്യപ്പെട്ടിരുന്നത്. എന്നാൽ സാമ്പത്തികപ്രതിസന്ധി കാരണം ബാഴ്‌സക്ക് ഈ തുക നൽകാൻ കഴിയാതെ പോവുകയായിരുന്നു. തുടർന്ന് ലൗറ്ററോ തന്നെ ഇന്റർമിലാനിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

ഏതായാലും ഇക്കാര്യങ്ങളെ കുറിച്ച് നേരിട്ട് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ് ലൗറ്ററോ.താൻ ബാഴ്‌സയിൽ ചേരുന്നതിന്റെ തൊട്ടടുത്ത്‌ എത്തിയിരുന്നുവെന്നും മെസ്സിയുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നുമാണ് ലൗറ്ററോ വെളിപ്പെടുത്തിയത്. എന്നാൽ ഇന്ററിൽ തന്നെ തുടരാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നും അത്‌ യഥാർത്ഥ തീരുമാനം ആയിരുന്നുവെന്നും ലൗറ്ററോ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിനോട്‌ സംസാരിക്കുകയായിരുന്നു സൂപ്പർ താരം.

” യഥാർത്ഥത്തിൽ ഞാൻ ബാഴ്‌സയിൽ ചേരുന്നതിന്റെ തൊട്ടടുത്ത്‌ എത്തിയിരുന്നു.ഞാൻ മെസ്സിയോട് സംസാരിക്കുക വരെ ചെയ്തിരുന്നു.പക്ഷേ ആ സമയത്ത് എഫ്സി ബാഴ്സലോണ സാമ്പത്തികപ്രതിസന്ധി അനുഭവിക്കുന്നുണ്ടായിരുന്നു.തുടർന്ന് ഞാൻ ഇന്റർ മിലാനിൽ തന്നെ തുടരാൻ തീരുമാനിച്ചു. അത്‌ ശരിയായ തീരുമാനമാണെന്ന് ഇപ്പോൾ തെളിഞ്ഞു.പ്രത്യേകിച്ച് ഞങ്ങൾ സിരി എ കിരീടം നേടിയ ഈ സമയത്ത് ” ലൗറ്ററോ പറഞ്ഞു. ഈ സമ്മറിലും താരത്തിന് വേണ്ടി ബാഴ്സ ശ്രമിച്ചേക്കുമെന്ന് വാർത്തകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *