മെസ്സിയെ പരിശീലിപ്പിക്കാൻ വരുന്നത് മുൻ അർജന്റൈൻ- ബാഴ്സ പരിശീലകൻ!
തന്റെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം സൂപ്പർതാരം ലയണൽ മെസ്സി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവാൻ ലയണൽ മെസ്സി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. മെസ്സിക്ക് വേണ്ടി ബാഴ്സയും അൽ ഹിലാലും ശ്രമിച്ചിരുന്നുവെങ്കിലും ഒടുവിൽ ഇന്റർ മിയാമിയാണ് വിജയിച്ചത്. ലയണൽ മെസ്സി ഇത്ര വേഗത്തിൽ യൂറോപ്പ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
നിലവിൽ MLS ൽ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇന്റർമിയാമി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതായത് ഈസ്റ്റേൺ മേഖലയിലെ പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്റർ മിയാമി ഉള്ളത്. 16 മത്സരങ്ങളിൽ നിന്ന് 11 തോൽവിയും അഞ്ച് വിജയവും മാത്രമാണ് ഇന്റർ മിയാമിയുടെ സമ്പാദ്യം. അതുകൊണ്ടുതന്നെ കഴിഞ്ഞ ആഴ്ച അവർ അവരുടെ പരിശീലകനായ ഫിൽ നെവില്ലേയെ പുറത്താക്കിയിരുന്നു. നിലവിൽ അർജന്റീനകാരനായ ഹവിയർ മൊറാലസാണ് ഇന്റർ മിയാമിയെ താൽക്കാലികമായി പരിശീലിപ്പിക്കുന്നത്.ഒരു സ്ഥിര പരിശീലകനെ നിലവിൽ ഈ അമേരിക്കൻ ക്ലബ്ബിന് ആവശ്യമാണ്. അവർ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് അർജന്റൈൻ പരിശീലകനായ ജെറാർഡോ മാർട്ടിനോയെയാണ്.
🇦🇷💣 ¿UN ÚLTIMO BAILE?
— Diario La Capital (@lacapital) June 7, 2023
El DT rosarino Gerardo Martino está gestionando su vinculación al Inter Miami de la MLS de Estados Unidos, el mismo equipo en el que jugará el mejor jugador del mundo: Lionel Messi.
🎙️ Según pudo averiguar La Capital, el Tata es mesurado y espera llegar a… pic.twitter.com/I2sbTWrYER
ടാറ്റ മാർട്ടിനോ എന്നറിയപ്പെടുന്ന ഇദ്ദേഹവുമായി ഇപ്പോൾ ഇന്റർമിയാമി ചർച്ചകൾ ആരംഭിച്ച കഴിഞ്ഞിട്ടുണ്ട്. നേരത്തെ ലയണൽ മെസ്സിയെ പരിശീലിപ്പിച്ച് പരിചയമുള്ള പരിശീലകനാണ് ടാറ്റ മാർട്ടിനോ. 2013/14 സീസണിൽ ബാഴ്സയെ പരിശീലിപ്പിച്ചത് ഇദ്ദേഹമാണ്.റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ബാഴ്സക്ക് നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ സീസണിന് ശേഷം അർജന്റീന ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തേക്കാണ് മാർട്ടിനോ എത്തിയത്.
അവിടെയും ലയണൽ മെസ്സിയെ അദ്ദേഹം പരിശീലിപ്പിച്ചു. 2015ലും 2016 ലും നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിലെ ഫൈനലുകളിലാണ് അർജന്റീന പരാജയപ്പെട്ടത്. അന്ന് പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നത് ടാറ്റ മാർട്ടിനോയായിരുന്നു.അദ്ദേഹം ഇപ്പോൾ ഇന്റർ മിയാമിയിലേക്ക് എത്താൻ വളരെയധികം സാധ്യതയുണ്ട് എന്നാണ് പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അദ്ദേഹത്തെ എത്തിക്കാൻ കഴിഞ്ഞാൽ തകർന്ന് കിടക്കുന്ന ഇന്റർ മിയാമിക്ക് അത് പുതിയ ഒരു ഊർജ്ജം തന്നെയായിരിക്കും.