മെസ്സിയുടെ കാര്യം തീരുമാനമായിട്ടേ പിഎസ്ജി വിടുന്നത് ആലോചിക്കുകയൊള്ളൂയെന്ന് പരേഡസ്!
പിഎസ്ജിയുടെ പുതിയ പരിശീലകനായി പോച്ചെട്ടിനോ എത്തിയതോടെ സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിലേക്കെത്താൻ സാധ്യതകൾ വർദ്ധിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അർജന്റീനക്കാരായ ഇരുവരും ഒരുമിക്കുമെന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തൽ. ഒന്നു രണ്ടു തവണ പോച്ചെട്ടിനോ മെസ്സിയെകുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ഒരിക്കൽ കൂടി തന്റെ പ്രതികരണമറിയിച്ചിരിക്കുകയാ ണ് പിഎസ്ജി താരവും അർജന്റീനയിൽ മെസ്സിയുടെ സഹതാരവുമായ ലിയാൻഡ്രോ പരേഡസ്. താരത്തിന് ഇറ്റാലിയൻ ലീഗിലെ വമ്പന്മാരായ യുവന്റസിൽ നിന്നും ഇന്ററിൽനിന്നും ഓഫറുകൾ വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പരേഡസ്. നിലവിൽ പിഎസ്ജി വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിനുള്ള പ്രധാന കാരണക്കാർ പോച്ചെട്ടിനോയും മെസ്സിയുമാണെന്നുമായിരുന്നു പരേഡസിന്റെ പ്രതികരണം.
"De Messi depende venir al PSG, ya que el club está intentando convencerlo" https://t.co/o3Rp1Y6or3 pic.twitter.com/DdYWBq6JD4
— MARCA (@marca) January 24, 2021
” നിലവിൽ പിഎസ്ജി വിടാൻ ഉദ്ദേശിക്കുന്നില്ല. അത് മെസ്സിയെ ആശ്രയിച്ചു കിടക്കുന്ന ഒന്നാണ്. പിഎസ്ജി അദ്ദേഹത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.കൂടാതെ സ്വന്തം രാജ്യക്കാരനായ ഒരു കോച്ചിനു കീഴിൽ പരിശീലിക്കുന്നതും അതോടൊപ്പം തന്നെ മെസ്സിക്കൊപ്പം കളിക്കാൻ സാധിക്കുന്നതും വലിയൊരു ഭാഗ്യവും അവസരവുമാണ്. അത് സംഭവിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” പരേഡസ് പറഞ്ഞു. ഇതോടെ താരം നിലവിൽ പിഎസ്‌ജി വിടില്ലെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. മെസ്സി പിഎസ്ജിയിലേക്ക് എത്തിയില്ലെങ്കിൽ ഒരുപക്ഷെ ഭാവിയിൽ താരം ക്ലബ് വിടുന്നത് ആലോചിച്ചേക്കുമെന്നും ഇതിൽ നിന്ന് വ്യക്തമാണ്.
Paredes says @PSG_English are trying to persuade Messi to move to Paris 👀
— MARCA in English (@MARCAinENGLISH) January 25, 2021
👉 https://t.co/yB5OUiDZJK pic.twitter.com/NIhQQqLscT