മൂന്ന് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ബാഴ്സയിലേക്ക് ചേക്കേറുന്നു!

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ എഫ്സി ബാഴ്സലോണ ഉദ്ദേശിക്കുന്നുണ്ട്. പക്ഷേ അവർ പ്രഥമ പരിഗണന നൽകുന്നത് തങ്ങളുടെ ഇതിഹാസമായ ലയണൽ മെസ്സിക്ക് തന്നെയാണ്.മെസ്സിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും ബാഴ്സ തുടർന്നുകൊണ്ടിരിക്കുകയാണ്.അതിനുവേണ്ടി ചില താരങ്ങൾക്ക് ക്ലബ്ബ് വിടേണ്ടി വരും.

മെസ്സിയെ കൂടാതെ മറ്റു പല താരങ്ങളെയും ബാഴ്സ പരിഗണിക്കുന്നുണ്ട്. ഇപ്പോഴിതാ സ്പാനിഷ് മാധ്യമങ്ങൾ ചില റൂമറുകൾ പുറത്തേക്ക് വിട്ടിട്ടുണ്ട്. അതായത് മൂന്ന് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സയിൽ എത്താൻ സാധ്യതയുണ്ട്. ഒന്നാമത്തെ താരം മധ്യനിരതാരമായ ഇൽകെയ് ഗുണ്ടോഗൻ തന്നെയാണ്.അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുകയാണ്. താരം ഫ്രീ ഏജന്റ് ആയിക്കൊണ്ട് ബാഴ്സയിൽ എത്താനുള്ള സാധ്യതകൾ ഏറെയാണ്.

മറ്റൊരു താരം മധ്യനിരയിലെ തന്നെ താരമായ ബെർണാഡോ സിൽവയാണ്. സിറ്റിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഈ താരം പുറത്തെടുക്കുന്നത്.എന്നാൽ സിൽവ ബാഴ്സയിലേക്ക് എത്താൻ സാധ്യതയുണ്ട് എന്ന് വാർത്തകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നതാണ്. പക്ഷേ മാഞ്ചസ്റ്റർ സിറ്റി അദ്ദേഹത്തെ കൈവിടാൻ തയ്യാറാകുമോ എന്നുള്ളത് കാത്തിരുന്ന കാണേണ്ട കാര്യമാണ്.

മറ്റൊരു താരം ഡിഫൻഡർ ആയ അയ്മറിക് ലപോർട്ടയാണ്. അദ്ദേഹത്തിനും ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സയിലേക്ക് വന്നുചേരാൻ താല്പര്യമുണ്ട്. ബാഴ്സയുടെ പരിശീലകനായ സാവിയുടെ ഏജന്റുമായി ലപോർട്ടയുടെ ക്യാമ്പ് ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. ബാഴ്സയിലേക്ക് എത്താൻ കഴിയും എന്ന് തന്നെയാണ് ലപോർട്ടയും സംഘവും ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

ഈ താരങ്ങളെ കൂടാതെ ബയേണിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന ജോവോ കാൻസെലോയെ ടീമിലേക്ക് എത്തിക്കാനും ബാഴ്സക്ക് താല്പര്യമുണ്ട്. പക്ഷേ മെസ്സിയുടെ കാര്യത്തിൽ ഒരു തീരുമാനം കണ്ടെത്താൻ വേണ്ടിയാണ് ബാഴ്സ ഇപ്പോൾ കിണഞ്ഞു പരിശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *