മൂന്ന് അർജന്റൈൻ താരങ്ങൾ, ഈ സമ്മറിൽ ഫ്രീ ഏജന്റ് ആവുന്ന സൂപ്പർ താരങ്ങൾ ഇവരൊക്കെ!
ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളാണ് ഫ്രീ ഏജന്റുമാരാവാൻ ഒരുങ്ങി നിൽക്കുന്നത്. ഈ താരങ്ങളുടെയെല്ലാം തങ്ങളുടെ ക്ലബ്ബുമായുള്ള കരാർ കാലാവധി ഈ സീസണോട് കൂടി അവസാനിക്കും. അതിനാൽ തന്നെ തങ്ങളുടെ ക്ലബ്ബുമായി കരാർ പുതുക്കാൻ സാധിച്ചിട്ടില്ലെങ്കിൽ പുതിയ തട്ടകം ഈ താരങ്ങൾക്ക് തേടേണ്ടി വരും. ഈ സമ്മറിൽ ഫ്രീ ഏജന്റ് ആവുന്ന ഏറ്റവും പ്രധാനപ്പെട്ട താരം,അത് ലയണൽ മെസ്സി തന്നെയാണ്. താരം ബാഴ്സയുമായുള്ള കരാർ പുതുക്കുമോ അതോ പിഎസ്ജിയിലേക്കോ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ ചേക്കേറുമോ എന്നുള്ള കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. മെസ്സിയുൾപ്പെടെ മൂന്ന് അർജന്റീന സൂപ്പർതാരങ്ങളാണ് ഈ സമ്മറിൽ ഫ്രീ ഏജന്റുമാരാവുക. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ, പിഎസ്ജി താരം എയ്ഞ്ചൽ ഡിമരിയ എന്നിവരുടെ കരാറുകൾ ഈ സീസണോടുകൂടി അവസാനിക്കും. നമുക്ക് ഈ സീസണിൽ ഫ്രീ ഏജന്റുമാരാവുന്ന പ്രധാനപ്പെട്ട താരങ്ങളെയൊന്ന് പരിശോധിക്കാം.
✅ Lionel Messi
— BBC Sport (@BBCSport) February 10, 2021
✅ Georginio Wijnaldum
✅ Angel di Maria
Some of Europe's best players will be available for free this summer.#bbcfootball
ലയണൽ മെസ്സി : എഫ്സി ബാഴ്സലോണ
എയ്ഞ്ചൽ ഡിമരിയ : പിഎസ്ജി
സെർജിയോ അഗ്വേറൊ : മാഞ്ചസ്റ്റർ സിറ്റി
ജിയാൻലൂയിജി ഡോണ്ണറുമ : എസി മിലാൻ
ജെറോം ബോട്ടെങ് : ബയേൺ മ്യൂണിക്ക്
സെർജിയോ റാമോസ് : റയൽ മാഡ്രിഡ്
ഡേവിഡ് അലാബ : ബയേൺ മ്യൂണിക്ക്
ഫെർണാണ്ടിഞ്ഞോ : മാഞ്ചസ്റ്റർ സിറ്റി
ജോർജിനോ വൈനാൾഡം : ലിവർപൂൾ
മെംഫിസ് ഡീപേ : ലിയോൺ
ജൂലിയൻ ഡ്രാക്സ്ലർ : പിഎസ്ജി
Clubs on alert!
— BBC Sport (@BBCSport) February 11, 2021
Borussia Dortmund are reportedly considering selling seven first-team players this summer.