മുപ്പത് പിന്നിട്ടവരിൽ മൂല്യമേറിയ താരം,മെസ്സിയുണ്ട്,CR7 ഇല്ല!
ഫുട്ബോൾ ലോകത്ത് താരങ്ങളുടെ പ്രായവും മൂല്യവും തമ്മിൽ വലിയ ബന്ധമുണ്ട്.അതായത് നിലവിൽ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ മൂല്യം കൂടിയ താരങ്ങളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാൽ ഭൂരിഭാഗവും യുവതാരങ്ങൾ ആയിരിക്കും.പ്രായം കൂടുംതോറും മൂല്യത്തിൽ ഇടിവ് വരുന്നത് സാധാരണമായ ഒരു കാര്യമാണ്.
ഏതായാലും CIES ഈയിടെ ഒരു കണക്ക് പുറത്തുവിട്ടിട്ടുണ്ട്.അതായത് മുപ്പത് വയസ്സ് പിന്നിട്ട താരങ്ങളിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള 10 പേരുടെ ലിസ്റ്റാണ് ഇവർ പുറത്തുവിട്ടിരിക്കുന്നത്.ഇതിൽ ഒന്നാമതെത്തിയിരിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ കെവിൻ ഡി ബ്രൂയിനയാണ്.55 മില്യൺ യൂറോയാണ് താരത്തിന്റെ മൂല്യം. അതേസമയം മെസ്സി അഞ്ചാം സ്ഥാനത്താണ് ഇടം നേടിയിരിക്കുന്നത്.43 മില്യൺ യൂറോയാണ് മെസ്സിയുടെ നിലവിലെ വാല്യു.ആദ്യ പത്ത് പേരിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോക്ക് ഇടം നേടാൻ സാധിച്ചിട്ടില്ല. ഏതായാലും ആ പത്തുപേരുടെ ലിസ്റ്റ് നമുക്കൊന്ന് പരിശോധിക്കാം.
Top transfer values for big-5 league players aged 3⃣0⃣ and over according to the @CIES_Football 🤓 algorithm: @DeBruyneKev 🇧🇪 at the 🔝 Data for all players available for free 👉 https://t.co/x1RyLuFi9Z pic.twitter.com/3jpK6DYbv6
— CIES Football Obs (@CIES_Football) January 8, 2022
1- ഡി ബ്രൂയിന (55 മില്യൺ യുറോ )
2-ഗ്രീസ്മാൻ (49)
3-ഗുണ്ടോഗൻ (46)
4-മഹ്റസ് (45 )
5-മെസ്സി (43)
6-വാൻ ഡൈക്ക് (40)
7-ബെൻസിമ (39)
8-ഹെന്റെഴ്സൺ (38)
9-ജോർഗീഞ്ഞോ (36)
10-വൈനാൾഡം (36)
ഇതാണ് കണക്കുകൾ. മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നു താരങ്ങളും ലിവർപൂൾ,പിഎസ്ജി എന്നിവരുടെ രണ്ടുവീതം താരങ്ങളും ഇതിൽ ഇടം നേടിയിരിക്കുന്നു.