മരിയോ ബലോടെല്ലിയെ ബ്ലാസ്റ്റേഴ്സ് റിജക്ട് ചെയ്തത് യൂറോപ്പിൽ വൻ വാർത്ത!
ഇറ്റാലിയൻ സൂപ്പർ താരമായ മരിയോ ബലോടെല്ലിയെ അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. നിരവധി വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ബലോടെല്ലി. ഇന്റർമിലാൻ,Ac മിലാൻ,മാഞ്ചസ്റ്റർ സിറ്റി,ലിവർപൂൾ എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഇറ്റാലിയൻ ദേശീയ ടീമിന് വേണ്ടി 36 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയിട്ടുള്ള താരം കൂടിയാണ് ബലോടെല്ലി.
ഏറ്റവും ഒടുവിൽ തുർക്കിഷ് ക്ലബ്ബായ അഡാന ഡെമിർസ്പോറിന് താരം കളിച്ചിരുന്നത്. നിലവിൽ അദ്ദേഹം ഫ്രീ ഏജന്റ് ആണ്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ താല്പര്യമുണ്ടായിരുന്നു. താരത്തിന്റെ ഏജന്റ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.ബ്ലാസ്റ്റേഴ്സ് ഒരു വിദേശ സ്ട്രൈക്കർ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. എന്നാൽ ബലോടെല്ലിയെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായില്ല.
ക്ലബ്ബ് അത് നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്.അതിന്റെ പ്രധാനകാരണം താരത്തിന്റെ സ്വഭാവ ദൂഷ്യമാണ്. എപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു താരമാണ് ബലോടെല്ലി. ഏറ്റവും ഒടുവിൽ തുർക്കിഷ് ക്ലബ്ബിലെ ഡ്രസ്സിംഗ് റൂമിൽ പോലും ഇദ്ദേഹം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കരിയറിൽ ഉടനീളം പലരുമായും പ്രശ്നമുണ്ടാക്കിയിട്ടുള്ള താരമാണ് ബലോട്ടെല്ലി.155 യെല്ലോ കാർഡുകളും ഒൻപത് റെഡ് കാർഡുകളും ഇദ്ദേഹം തന്റെ കരിയറിൽ വഴങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ താരത്തെ ബ്ലാസ്റ്റേഴ്സ് റിജക്ട് ചെയ്യുകയായിരുന്നു. സ്വഭാവ ദൂഷ്യം കാരണം ക്ലബ്ബ് തന്നെ റിജക്ട് ചെയ്തത് ബലോടെല്ലിയെ ഒരുപാട് അസ്വസ്ഥപ്പെടുത്തി എന്നു കൂടി അറിയാൻ കഴിയുന്നുണ്ട്.യൂറോപ്യൻ മാധ്യമങ്ങൾ ഇത് വലിയ രൂപത്തിൽ വാർത്തയാക്കിയിട്ടുണ്ട്.ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഗോൾ ഡോട്ട് കോമും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മാർക്കസ് മെർഗുലാവോ ഇന്നലെയായിരുന്നു ഇത് വെളിപ്പെടുത്തിയത്.ഏതായാലും പിന്നീട് സ്ട്രൈക്കർ പൊസിഷനിലേക്ക് ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുകയായിരുന്നു.