ഭാവി താരത്തെ കൈവിടില്ല, കരാർ പുതുക്കാനൊരുങ്ങി ബാഴ്സ !
എഫ്സി ബാഴ്സലോണയുടെ ഭാവി സൂപ്പർ താരമായി വിലയിരുത്തപ്പെടുന്ന താരമാണ് സ്പാനിഷ് മിഡ്‌ഫീൽഡർ റിക്കി പുജ്. കഴിഞ്ഞ സീസണിൽ പരിശീലകനായിരുന്ന സെറ്റിയനായിരുന്നു താരത്തിന് സീനിയർ ടീമിൽ അവസരം നൽകിയിരുന്നത്. മിന്നുന്ന പ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. എന്നാൽ ഈ സീസണിൽ പരിശീലകനായ റൊണാൾഡ് കൂമാന്റെ വരവ് റിക്കി പുജിന് ദോഷം ചെയ്യുകയാണ് ചെയ്തത്. തന്റെ ടീമിൽ അവസരമുണ്ടാവില്ലെന്ന് കൂമാൻ സീസണിന്റെ തുടക്കത്തിൽ തന്നെ പുജിനോട് തുറന്നു പറഞ്ഞിരുന്നു. താരത്തെ ലോണിൽ അയക്കണം എന്നായിരുന്നു കൂമാന്റെ ആവിശ്യം. എന്നാൽ പുജ് ബാഴ്സയിൽ തന്നെ പിടിച്ചു നിൽക്കുകയായിരുന്നു. പക്ഷെ അവസരങ്ങൾ നൽകാൻ കൂമാൻ തയ്യാറായില്ല. ഇതോടെ താരം ക്ലബ് വിടുമെന്ന് വാർത്തകളുണ്ടായിരുന്നു.
Barcelona have activated the clause in Riqui Puig's contract that sees his contract being extended until 2023. It's already signed. The official announcement is set to follow. Many clubs asked for Riqui, but the answer has always been 'no'. [md] pic.twitter.com/iMgR2sVlvz
— barcacentre (@barcacentre) January 5, 2021
ഈ സീസണോട് കൂടി താരത്തിന്റെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും. അതിനാൽ തന്നെ ഫ്രീ ഏജന്റ് ആയിക്കൊണ്ട് പുജ് ബാഴ്സ വിട്ടേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. മാത്രമല്ല നിരവധി ക്ലബുകൾ താരത്തിന് വേണ്ടി ബാഴ്സയെ സമീപിച്ചിരുന്നു.എസി മിലാൻ, അയാക്സ് എന്നിവരൊക്കെ തന്നെയും ബാഴ്സയെ സമീപിച്ചിരുന്നു. എന്നാൽ താരത്തെ ബാഴ്‌സ കൈവിടില്ല എന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ കരാർ രണ്ട് വർഷത്തേക്ക് കൂടി പുതുക്കാനുള്ള നീക്കങ്ങൾ ബാഴ്സ ആരംഭിച്ചു കഴിഞ്ഞു. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതായാലും ഭാവി വാഗ്ദാനത്തെ ബാഴ്‌സ കൈവിടില്ല എന്നുറപ്പായി കഴിഞ്ഞിരിക്കുകയാണ്.
Barcelona are not planning to loan out Riqui Puig in January at the moment. Instead, the player's contract will be extended until June 2023 with a clause set to be triggered. [@FabrizioRomano] pic.twitter.com/nj8RysfI62
— barcacentre (@barcacentre) December 30, 2020