ബ്രസീലിയൻ വണ്ടർ കിഡിന് വേണ്ടി യൂറോപ്യൻ വമ്പൻമാരുടെ പൊരിഞ്ഞ പോരാട്ടം!

ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ബ്രസീലിയൻ വണ്ടർ കിഡാണ് എൻഡ്രിക്ക്.കേവലം 16 വയസ്സു മാത്രമുള്ള ഈ താരം ഇപ്പോൾതന്നെ ലോക ഫുട്ബോൾ ചർച്ചയായിട്ടുണ്ട്. കാരണം അത്രയേറെ മികവോടുകൂടിയാണ് ഇപ്പോൾ എൻഡ്രിക്ക് കളിച്ചുകൊണ്ടിരിക്കുന്നത്.

പാൽമിറാസിന്റെ സീനിയർ ടീമിനുവേണ്ടി ഈയിടെയായിരുന്നു താരം അരങ്ങേറ്റം നടത്തിയിരുന്നത്.നാല് മത്സരങ്ങൾ ബ്രസീലിയൻ ലീഗിൽ കളിച്ച താരം രണ്ട് ഗോളുകളും നേടിയിരുന്നു.പാൽമിറാസിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും എൻഡ്രിക്കിന് സാധിച്ചിരുന്നു.

ഈ താരത്തെ സ്വന്തമാക്കാൻ വേണ്ടി ഇപ്പോൾ വലിയ പോരാട്ടമാണ് ട്രാൻസ്ഫർ ജാലകത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. യൂറോപ്പ്യൻ വമ്പൻമാരായ പിഎസ്ജി,റയൽ മാഡ്രിഡ്,എഫ്സി ബാഴ്സലോണ എന്നിവരാണ് ഇപ്പോൾ താരത്തിന് വേണ്ടി സജീവമായി രംഗത്തുള്ളത്.ESPN അടക്കമുള്ള എല്ലാം മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

18 വയസ്സ് പൂർത്തിയായാൽ മാത്രമേ താരത്തിന് ഒരു യൂറോപ്പ്യൻ ക്ലബ്ബിനുവേണ്ടി കളിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ അതിനു മുൻപേ ക്ലബ്ബുമായി എഗ്രിമെന്റിൽ എത്താൻ എൻഡ്രിക്കിന് സാധിക്കും. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ് നിലവിൽ ഈ മൂന്ന് ക്ലബ്ബുകളും ഉള്ളത്.പിഎസ്ജി ഇപ്പോൾ താരത്തിനു വേണ്ടി വലിയ രൂപത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ എൻഡ്രിക്ക് ഒരു റയൽ മാഡ്രിഡ് ആരാധകനാണ് എന്നുള്ളത് തങ്ങൾക്ക് ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

മാത്രമല്ല ബ്രസീലിയൻ സൂപ്പർതാരങ്ങളായ റോഡ്രിഗോയും വിനീഷ്യസുമൊക്കെ റയലിൽ ഉള്ളതും ക്ലബ്ബിന് തുണയായേക്കും. അതേസമയം ഈ ഒരു ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ ബാഴ്സക്കും വലിയ താല്പര്യമുണ്ട്. പക്ഷേ ഇപ്പോൾ ഒരു പ്രതിസന്ധിഘട്ടമായതിനാൽ ബാഴ്സ വലിയ നീക്കങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ഏതായാലും 18 വയസ്സ് പൂർത്തിയാവുന്ന പക്ഷം എൻഡ്രിക്ക് യൂറോപ്പിലെ ഒരു വമ്പൻ ക്ലബ്ബിൽ ഉണ്ടായിരിക്കുമെന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *