ബെക്കാമിന്റെ വഴിയേ മെസ്സിയും? താരത്തിന് ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്യാൻ MLS!

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി എന്താണ് എന്നുള്ളത് ഏവരും ചർച്ച ചെയ്യുന്ന ഒരു കാര്യമാണ്.മെസ്സിയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് ഉള്ളത്. മെസ്സിയെ സ്വന്തമാക്കാൻ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വലിയ താല്പര്യമുണ്ട്.മെസ്സി പിഎസ്ജി വിടാൻ തീരുമാനിച്ചാൽ ഇന്റർ മിയാമി തന്നെയായിരിക്കും മെസ്സിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിൽ ഉണ്ടാവുക.

മെസ്സിയെ തങ്ങളുടെ ലീഗിലേക്ക് എത്തിക്കാൻ ഏത് രൂപത്തിലുള്ള ശ്രമവും MLS അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവും. പക്ഷേ ലയണൽ മെസ്സിയുടെ വലിയ സാലറി ഒരു വെല്ലുവിളിയാണ്. ഇതിനെ പരിഹാരമായി കൊണ്ട് ഡേവിഡ് ബെക്കാമിന്റെ കാര്യത്തിൽ സ്വീകരിച്ച മാർഗ്ഗം ലയണൽ മെസ്സിയുടെ കാര്യത്തിലും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ MLS അധികൃതർ ഉള്ളത്.

അതായത് ലയണൽ മെസ്സിക്ക് MLS ൽ സാലറി കുറവായിരിക്കും. പക്ഷേ അതിനുശേഷം ഒരു പുതിയ ഫ്രാഞ്ചൈസി, അഥവാ ക്ലബ്ബ് MLS ൽ വാങ്ങാനുള്ള അവസരം ഇവർ ഒരുക്കും. അതും ചെറിയ ഒരു തുകക്ക് തന്നെ മെസ്സിക്ക് അമേരിക്കൻ ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ സാധിക്കും. ഈ മാർഗ്ഗത്തിലൂടെയായിരുന്നു ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാം ഇന്റർ മിയാമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരുന്നത്.

കരിയർ അവസാനിക്കുന്നതിനു മുന്നേ അമേരിക്കൻ ലീഗിൽ കളിക്കാൻ തനിക്ക് ആഗ്രഹമുണ്ട് എന്നുള്ളത് നേരത്തെ തന്നെ ഒരു അഭിമുഖത്തിൽ മെസ്സി വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ മെസ്സിയെ എത്രയും വേഗത്തിൽ തങ്ങളുടെ ലീഗിലേക്ക് എത്തിക്കാനാണ് MLS ശ്രമിക്കുന്നത്. 2026 വേൾഡ് കപ്പിന് മുന്നേ മെസ്സിയെ എത്തിക്കുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം.

നേരത്തെ ഡേവിഡ് ബെക്കാം കേവലം 30 മില്യൺ യൂറോ മാത്രമാണ് 5 സീസണിന്റെ സാലറിയായി കൊണ്ട് MLS ൽ കൈപ്പറ്റിയിരുന്നത്. എന്നാൽ അതിനുശേഷം കേവലം 25 മില്യൺ യൂറോക്ക് ഒരു ഫ്രാഞ്ചൈസി തുടങ്ങാൻ അദ്ദേഹത്തിന് അനുമതി ലഭിക്കുകയായിരുന്നു.അങ്ങനെയാണ് ഇന്റർമിയാമി പിറവികൊള്ളുന്നത്.ബെക്കാമിന്റെ ഈ വഴിയിലൂടെ ലയണൽ മെസ്സി സഞ്ചരിക്കുമോ എന്നുള്ളതാണ് ഏവരും ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *