ബുഫൺ യുവന്റസ് വിടുന്നു, ബാഴ്സയിലേക്ക്?

യുവന്റസിന്റെ ഇതിഹാസഗോൾകീപ്പർ ജിയാൻ ലൂയിജി ബുഫൺ ഈ സീസണോട് കൂടി യുവന്റസ് വിട്ടേക്കും. നാല്പത്തിമൂന്നുകാരനായ താരം ഈ സീസണിന് ശേഷം യുവന്റസിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഫ്രഞ്ച് മാധ്യമമായ ഫൂട്ട്മെർക്കാറ്റോ വെബ് ആണ്. മാത്രമല്ല മറ്റൊരു റൂമർ കൂടി ഇവർ പങ്ക് വെക്കുന്നുണ്ട്. അതായത് താരത്തെ ബാഴ്സ ടീമിലെത്തിക്കാൻ വേണ്ടി ബന്ധപ്പെട്ടു എന്ന ഒരു അഭ്യൂഹം കൂടി ഇവർ ഈ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.ബാഴ്‌സ അധികൃതർ താരത്തെ നേരിട്ട് ബന്ധപ്പെട്ടു എന്നാണ് ഇവരുടെ അവകാശവാദം.

നിലവിൽ ചിലവ് കുറഞ്ഞ ഒരു ഗോൾകീപ്പറെയാണ് ബാഴ്സ ലക്ഷ്യം വെക്കുന്നത്. ടീമിന്റെ രണ്ടാം കീപ്പറായ നെറ്റോയെ നൽകി കൊണ്ട് ഫണ്ട്‌ ഉയർത്താനാണ് ബാഴ്സയുടെ പദ്ധതി. പകരമായി കൊണ്ടാണ് ബുഫണിനെ ബാഴ്സ ലക്ഷ്യം വെക്കുന്നത് എന്നാണ് ഇവർ ചൂണ്ടികാണിക്കുന്നത്. ടെർസ്റ്റീഗന്റെ അഭാവത്തിൽ ബുഫണിന്റെ പരിചയസമ്പത്ത് ഗുണകരമാവുമെന്നും ബാഴ്സ കരുതുന്നുണ്ട്. അതേസമയം കൂടുതൽ ആധികാരികമായ റിപ്പോർട്ടുകൾ ഇനിയും പുറത്തു വരേണ്ടിയിരിക്കുന്നു.പാർമ, യുവന്റസ്, പിഎസ്ജി എന്നിവരുടെ വല കാത്ത താരം ഇപ്പോഴും വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ എല്ലാവരും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *