ബാഴ്‌സയിലേക്ക് മടങ്ങിയെത്തിയേക്കില്ല, പിഎസ്ജിയുമായി കരാർ പുതുക്കാനൊരുങ്ങി നെയ്മർ !
സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ബാഴ്സയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട് എന്നുള്ളതും ബാഴ്‌സക്ക് നെയ്മറെ തിരികെ എത്തിക്കാൻ ആഗ്രഹമുണ്ട് എന്നുള്ളതും പരസ്യമായ രഹസ്യമാണ്. 2017-ൽ ലോകറെക്കോർഡ് തുകക്ക് നെയ്മർ ബാഴ്‌സ വിട്ട് പിഎസ്ജിയിൽ എത്തിയെങ്കിലും ഓരോ ട്രാൻസ്ഫർ ജാലകങ്ങൾ വരുമ്പോഴും നെയ്മർ ബാഴ്‌സയിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹം മുന്നിലുണ്ടാവും. എന്നാൽ ആ വാർത്തകൾക്ക് വിരാമമിടാൻ ഒരുങ്ങുകയാണ് നെയ്മർ. ബാഴ്‌സയിലേക്ക് തിരികെ പോവാനുള്ള ആഗ്രഹം നെയ്മർ ഉപേക്ഷിച്ചുവെന്നും പിഎസ്ജി പുതിയ കരാറിൽ ഒപ്പിടാനുള്ള ഒരുക്കത്തിലാണ് താരമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ് ആണ് ഈ വാർത്തയുടെ ഉറവിടം.
Neymar to reject Barcelona return and begin contract extension talks with PSG https://t.co/rpQTCngMBE
— footballespana (@footballespana_) November 1, 2020
നിലവിൽ നെയ്മർ പിഎസ്ജി സന്തുഷ്ടനാണ് എന്നുള്ള കാര്യം താരം തന്നെ നേരിട്ട് അറിയിച്ചിരുന്നു. 2022 വരെയാണ് നെയ്മർക്ക് പിഎസ്ജിയുമായി കരാറുള്ളത്. ഇത് 2025 വരെ പുതുക്കാനാണ് ഉദ്ദേശിക്കുന്നത്. താരം കരാർ പുതുക്കാൻ സമ്മതം അറിയിച്ചതോടെ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് പിഎസ്ജി. മുമ്പ് തന്നെ പിഎസ്ജി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. കൂടാതെ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കരാർ പുതുക്കാനും പിഎസ്ജി കഴിവതും ശ്രമിക്കുന്നുണ്ട്. താരം റയൽ മാഡ്രിഡിലേക്കോ ലിവർപൂളിലേക്കോ ചേക്കേറാനുള്ള ഒരുക്കത്തിലാണ്. കരാർ പുതുക്കുന്ന സമയത്ത് നെയ്മർ നിലവിലെ സാലറിയായ 30 മില്യൺ യൂറോ നിലനിർത്തണമെന്ന ആവിശ്യം മുന്നോട്ട് വെക്കുമെന്നും വാർത്തകൾ ഉണ്ട്. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ഇത് 25 മില്യൺ ആക്കി കുറക്കാനുള്ള ആലോചനയിലാണ് പിഎസ്ജി.
🚩 COMING IN; Neymar Jr. no longer wants to go back to Barcelona and the 28-year-old would rather stay at Paris St-Germain.
— Soccer Patriots (@socapatriots) November 2, 2020
SUBSCRIBE 🛎️:https://t.co/5y6JXySt7Q#soccerpatriots #GiftedEra pic.twitter.com/NeOTIiyEQL