ബാഴ്സയുടെ പിടിപ്പുകേട്,മെസ്സിഞ്ഞോ പ്രീമിയർ ലീഗിലേക്ക്!

ഫുട്ബോൾ ലോകത്തിന് നിരവധി സൂപ്പർ താരങ്ങളെ സമ്മാനിച്ച രാജ്യമാണ് ബ്രസീൽ.അവിടെ നിന്നും ഉയർന്ന് വരുന്ന മറ്റൊരു പ്രതിഭയാണ് എസ്റ്റവായോ വില്യൻ.മെസ്സിഞ്ഞോ എന്ന വിളിപ്പേരുള്ള ഈ 17കാരൻ പാൽമിറാസിന് വേണ്ടി മികച്ച പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെല്ലാം താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു.

താരത്തിന് വേണ്ടിയുള്ള ശ്രമത്തിൽ ചെൽസി വിജയിച്ചു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പ്രമുഖ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് മെസ്സിഞ്ഞോ ചെൽസിയുമായി പേഴ്സണൽ എഗ്രിമെന്റിൽ എത്തിയിട്ടുണ്ട്. ഇനി അദ്ദേഹത്തിന്റെ ക്ലബ്ബായ പാൽമിറാസുമായാണ് ചെൽസിക്ക് അഗ്രിമെന്റിൽ എത്താനുള്ളത്. 30 മില്യൺ യൂറോ താരത്തിന് വേണ്ടി ചിലവഴിക്കാൻ ചെൽസി തയ്യാറായിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബാഴ്സലോണ,പിഎസ്ജി,ആഴ്സണൽ എന്നിവർക്കൊക്കെ ഈ ബ്രസീലിയൻ താരത്തിൽ താല്പര്യമുണ്ടായിരുന്നു.ഇതിൽ പിഎസ്ജി താരത്തിന് വേണ്ടി ഒരു ഓഫർ നൽകിയിരുന്നുവെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു.മെസ്സിഞ്ഞോക്ക് ബാഴ്സലോണയിലേക്ക് ചേക്കേറാനായിരുന്നു ആഗ്രഹം. ബാഴ്സ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചു എന്നല്ലാതെ ഓഫറുകൾ ഒന്നും നൽകിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ബാഴ്സ ഓഫർ നൽകാതിരിക്കുകയായിരുന്നു. 30 മില്യൺ യൂറോ നൽകാൻ തയ്യാറായിരുന്നെങ്കിൽ താരത്തെ ലഭിക്കുമായിരുന്നു.

എന്നാൽ ബാഴ്സ ഓഫറുകൾ ഒന്നും നൽകാത്തത് കൊണ്ട് തന്നെ മെസ്സിഞ്ഞോ മറ്റു ക്ലബ്ബുകളെ തിരഞ്ഞെടുക്കാൻ നിർബന്ധിതനായി. അങ്ങനെയാണ് അദ്ദേഹം ചെൽസിയെ തിരഞ്ഞെടുത്തത്. 18 വയസ്സ് പൂർത്തിയായതിനുശേഷം അഥവാ 2025 സമ്മറിൽ മാത്രമാണ് അദ്ദേഹം ചെൽസിയോടൊപ്പം ജോയിൻ ചെയ്യുക. അതുവരെ പാൽമിറാസിൽ തന്നെ താരം കളിക്കും. ബ്രസീലിന്റെ അണ്ടർ 17 ടീമിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തുകയും ഗോളുകൾ നേടുകയും ചെയ്ത താരമാണ് മെസ്സിഞ്ഞോ. ചെൽസി അദ്ദേഹത്തെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *