ബയേണിനെ മറികടന്നു കൊണ്ട് ഡെസ്റ്റിന്റെ കാര്യത്തിൽ ബാഴ്സ അയാക്സുമായി കരാറിലെത്തി?

എഫ്സി ബാഴ്സലോണയുടെ പ്രതിരോധനിര താരം നെൽസൺ സെമെഡോ ബാഴ്സ വിടുമെന്ന് ഉറപ്പായതാണ്. പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിലേക്കാണ് താരം ചേക്കേറുന്നത്. താരത്തിന്റെ പകരക്കാരനായി ബാഴ്‌സ നോട്ടമിട്ടിരുന്നത് അയാക്സിന്റെ സെർജിനോ ഡെസ്റ്റിനെയായിരുന്നു. എന്നാൽ താരത്തിന് വേണ്ടി ഒരു ഘട്ടത്തിൽ മുമ്പിൽ ഉണ്ടായിരുന്നത് ബയേൺ മ്യൂണിക്കായിരുന്നു. ഇപ്പോഴിതാ ബയേൺ മ്യൂണിക്കിനെ മറികടന്നു കൊണ്ട് ബാഴ്സലോണ അയാക്സുമായി കരാറിൽ എത്തിയതായാണ് വാർത്തകൾ. സ്പാനിഷ് ടെലിവിഷനായ ടിവി ത്രീയുടെ പരിപാടിയിലാണ് ബാഴ്‌സയുടെ ജനറൽ ഡയറക്ടർ ഓസ്കാർ ഗ്രോയാണ് അയാക്സുമായി കരാറിലെത്തി എന്ന വെളിപ്പെടുത്തൽ ഉണ്ടായത്.

ആകെ 25 മില്യൺ യുറോയാണ് താരത്തിന് വേണ്ടി ചിലവഴിക്കാൻ ബാഴ്‌സ തയ്യാറായിരിക്കുന്നത്. പക്ഷെ ഉടൻ തന്നെ ബാഴ്സ പണം നൽകിയേക്കില്ല. മറിച്ച് തവണകളായാണ് ബാഴ്സ പണം നൽകുക. അതേ സമയം മുമ്പ് ബയേൺ യുറോ ആയിരുന്നു താരത്തിന് വേണ്ടി അയാക്സിന് ഓഫർ നൽകിയിരുന്നത്. ഇത് അയാക്സ് തള്ളികളഞ്ഞിരുന്നു. നിലവിൽ പത്തൊൻപത് വയസ്സ് മാത്രമുള്ള താരം മികച്ച പ്രകടനമാണ് അയാക്സിന് വേണ്ടി കാഴ്ച്ചവെക്കുന്നത്. അമേരിക്കൻ താരമായ ഡെസ്റ്റ് അന്താരാഷ്ട്ര ടീമിന് വേണ്ടി മുമ്പ് അരങ്ങേറിയിരുന്നു.അതേ സമയം ഇനി നോർവിച്ച് താരം ആരോൺസിന് വേണ്ടി ബാഴ്സ ശ്രമിച്ചേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *