ഫ്രീ ഏജന്റായ ബ്രസീലിയൻ സൂപ്പർതാരത്തെ റയലിന് വേണം,താരത്തിന് താല്പര്യം ബാഴ്സയോട്.
ലിവർപൂളിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റോബെർട്ടോ ഫിർമിനോ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ദീർഘകാലം ലിവർപൂളിനൊപ്പം തുടർന്ന ഇദ്ദേഹം നിരവധി കിരീടങ്ങളും നേടിയിട്ടുണ്ട്.ഫ്രീ ഏജന്റായി കൊണ്ടാണ് ഈ ബ്രസീലിയൻ താരം ലിവർപൂൾ വിടുന്നത്. അടുത്തതായി ഏത് ക്ലബ്ബിലേക്ക് പോകും എന്നുള്ളത് അവ്യക്തമായ ഒരു കാര്യമാണ്.
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് താരത്തിന് താല്പര്യം. അദ്ദേഹം സ്വയം ബാഴ്സക്ക് ഓഫർ ചെയ്തിട്ടുണ്ട്. പക്ഷേ ഈ ബ്രസീൽ താരത്തിന് നിലവിൽ ബാഴ്സ മുൻഗണന നൽകുന്നില്ല. സ്ട്രൈക്കർ പൊസിഷനിലേക്ക് പ്രധാനമായും രണ്ടു താരങ്ങളെയാണ് ബാഴ്സ പരിഗണിക്കുന്നത്.വിറ്റോർ റോക്ക്,ഓബമയാങ് എന്നിവരെയാണ് ബാഴ്സ പരിഗണിക്കുന്നത്. അതിനെ ശേഷം മാത്രമാണ് ഫിർമിനോയെ ക്ലബ്ബ് പരിഗണിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നിലവിൽ അദ്ദേഹം ബാഴ്സയിലേക്ക് എത്താൻ സാധ്യത കുറവാണ്.
ഇതിനിടെ റയൽ മാഡ്രിഡ് ഈ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അവർ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്.പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പക്ഷേ ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റയലിനെ കൂടാതെ മറ്റു ചില ക്ലബ്ബുകൾക്കും താരത്തെ ആവശ്യമുണ്ടെന്ന് സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
🚨 𝗡𝗘𝗪: Barcelona are reportedly ahead of Real Madrid in the race to land Roberto Firmino. #lfc [fichajes via liverpool echo] pic.twitter.com/4Xi6rTfNxC
— Anfield Watch (@AnfieldWatch) May 23, 2023
ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാൻ,ചില പ്രീമിയർ ലീഗ് ക്ലബ്ബുകൾ,സൗദി അറേബ്യൻ ക്ലബ്ബുകൾ,തുർകിഷ് ക്ലബ്ബുകൾ എന്നിവരൊക്കെ ഈ ബ്രസീലിയൻ താരത്തെ കോൺടാക്ട് ചെയ്തിട്ടുണ്ട്.പക്ഷേ നിലവിൽ എങ്ങോട്ട് പോകാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്നത് തീർത്തും അവ്യക്തമായ കാര്യമാണ്. ഈ സീസണിൽ പ്രീമിയർ ലീഗിൽ 24 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 10 ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.ലിവർപൂളിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് അദ്ദേഹംക്ലബ്ബ് വിടാൻ തീരുമാനിച്ചത്.