ഫിർമിനോക്ക് വേണ്ടി ബാഴ്സ-റയൽ പോരാട്ടം!
ബ്രസീലിയൻ സൂപ്പർതാരമായ റോബെർട്ടോ ഫിർമിനോ ഈ സീസണിന് ശേഷം ലിവർപൂൾ വിടും എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.ഫ്രീ ഏജന്റായി കൊണ്ടാണ് അദ്ദേഹം ക്ലബ്ബ് വിടുക. എട്ടുവർഷം ലിവർപൂളിൽ ചിലവഴിച്ച ഈ ബ്രസീലിയൻ സൂപ്പർ താരം ഒരുപാട് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അവസരങ്ങൾ കുറഞ്ഞതോടെയാണ് തരം ലിവർപൂൾ വിടാൻ തീരുമാനിച്ചത്.
ഇപ്പോഴിതാ ഫുട്ബോൾ ഇൻസൈഡറിനെ ഉദ്ധരിച്ചുകൊണ്ട് ഗോൾ ഡോട്ട് കോം ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഈ ബ്രസീലിയൻ സൂപ്പർതാരത്തെ സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് താല്പര്യമുണ്ട്. മാത്രമല്ല അവർ മികച്ച ഒരു ഓഫർ ഫിർമിനോക്ക് നൽകുകയും ചെയ്തിട്ടുണ്ട്.31 കാരനായ താരത്തെ സ്വന്തമാക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട് എന്ന് തന്നെയാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.
Real Madrid reportedly table 'lucrative offer' for Liverpool's Bobby Firmino 🇪🇸
— Empire of the Kop (@empireofthekop) April 21, 2023
Barcelona have offered a 'huge' contract 🤔#LFC
SOURCE: @footyinsider247 pic.twitter.com/t1nL5JGC9i
ഇതോടൊപ്പം മറ്റൊരു കാര്യം കൂടി ചേർത്തിട്ടുണ്ട്.ബാഴ്സയുടെ ചിരവൈരികളായ റയൽ മാഡ്രിഡിനും ഈ ബ്രസീലിയൻ സൂപ്പർതാരത്തിൽ താല്പര്യമുണ്ട്. അവരും ഫിർമിനോക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. കൂടാതെ സൗദി അറേബ്യൻ ക്ലബ്ബിൽ നിന്നും ഒരു ഓഫർ ഫിർമിനോക്ക് ലഭിച്ചിട്ടുണ്ട്.പക്ഷേ സ്പൈനിലേക്ക് ചേക്കേറാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്.
2015ൽ ജർമ്മൻ ക്ലബ് ആയ ഹോഫൻഹെയ്‌മിൽ നിന്നായിരുന്നു താരം ലിവർപൂളിൽ എത്തിയത്. 360 മത്സരങ്ങൾ കളിച്ച താരം 109 ഗോളുകളാണ് ക്ലബ്ബിന് വേണ്ടി ആകെ നേടിയിട്ടുള്ളത്.ബ്രസീലിന് വേണ്ടി 55 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ സീസണിൽ സ്റ്റാർട്ടിങ് ഇലവനിൽ അവസരങ്ങൾ കുറവായിട്ടും ലിവർപൂളിന് വേണ്ടി 11 ഗോളുകളും 5 അസിസ്റ്റുകളും ഈ ബ്രസീലിയൻ സൂപ്പർ താരം സ്വന്തമാക്കിയിട്ടുണ്ട്.