പ്രതിരോധത്തിലെ പിഴവുകൾ തീർക്കണം,ഫ്രഞ്ച് യുവതാരത്തിൽ കണ്ണ് വെച്ച് ബാഴ്സ !

ഈ സീസണിൽ എഫ് സി ബാഴ്സലോണയുടെ മോശം പ്രകടനത്തിന് കാരണങ്ങളിൽ ഒന്ന് പ്രതിരോധനിരയിലെ പിഴവുകളാണ്. ഡിഫൻഡർമാരുടെ പരിക്കും അബദ്ധങ്ങളും പലപ്പോഴും ബാഴ്സയെ തോൽവിയിലേക്ക് തള്ളിയിട്ടു. ഇപ്പോഴിതാ പ്രതിരോധനിരയിലേക്ക് പുതിയ ഒരു താരത്തെ നോട്ടമിട്ടിരിക്കുകയാണ് ബാഴ്സ. മാഴ്സെയുടെ ഫ്രഞ്ച് യുവഡിഫൻഡർ ബൗബകാർ കമാറയെ ബാഴ്‌സ നോട്ടമിട്ട് വെച്ചിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇരുപത്തിയൊന്നുകാരനായ താരം ഫ്രഞ്ച് അണ്ടർ 21 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.

മാഴ്സെക്ക്‌ വേണ്ടി മികച്ച പ്രകടനമാണ് കമാറ കാഴ്ച്ചവെക്കുന്നത്. 95 മത്സരങ്ങൾ താരം കളിച്ചു കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും താരം കളിച്ചിട്ടുണ്ട്. വിയ്യാ റയൽ താരമായ പൗ ടോറസിന്റെ ശൈലിയോട് സാമ്യതയുള്ള താരമാണ് കമാറാ. 2022 ജൂൺ വരെയാണ് താരത്തിന് കരാറുള്ളത്. കൂടാതെ രണ്ട് മില്യൺ യൂറോ മാത്രമാണ് താരത്തിന്റെ വാർഷിക സാലറി. ഇതുകൊണ്ടൊക്കെ തന്നെയും ബാഴ്സക്ക്‌ യോജിച്ച താരമാണ് കമാറ. പക്ഷെ താരത്തെ മാഴ്സെ കൈവിടുമോ എന്നുള്ളത് നോക്കികാണേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *