പോർച്ചുഗീസ് സൂപ്പർ താരത്തെ അൽ ഹിലാലിന് വേണം,നീക്കങ്ങൾ അതിവേഗത്തിൽ!
നിലവിൽ ഒരുപിടി പോർച്ചുഗീസ് സൂപ്പർ താരങ്ങൾ സൗദി അറേബ്യൻ ലീഗിൽ കളിക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. അദ്ദേഹത്തോടൊപ്പം ഒട്ടാവിയോയും അൽ നസ്റിൽ ഉണ്ട്. കൂടാതെ റൂബൻ നെവസ് അൽ ഹിലാലിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ്. ഇതിന് പുറമെ മറ്റൊരു പോർച്ചുഗീസ് സൂപ്പർ താരത്തെ കൂടി എത്തിക്കാനുള്ള ഒരുക്കത്തിലാണ് അൽ ഹിലാൽ ഉള്ളത്.
അത് മറ്റാരുമല്ല, മാഞ്ചസ്റ്റർ സിറ്റിയുടെ ബാക്ക് ആയ ജാവോ കാൻസെലോയാണ് ആ താരം.അദ്ദേഹത്തെ വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറായിക്കഴിഞ്ഞു. 30 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിക്കുക.ഡീൽ നടക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ കാര്യങ്ങൾ ഉള്ളത്. 18 മില്യൻ പൗണ്ട് ആണ് വാർഷിക സാലറിയായി കൊണ്ട് കാൻസെലോക്ക് അൽ ഹിലാൽ വാഗ്ദാനം ചെയ്തിരിക്കുന്നത്.
3 വർഷത്തെ കരാറാണ് അവർ നൽകിയിരിക്കുന്നത്.ജാവോ കാൻസെലോ ഒരു ഫൈനൽ ഡിസിഷൻ എടുത്തു കഴിഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹം ഈ ഓഫർ സ്വീകരിക്കും എന്ന് തന്നെയാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ ബാഴ്സലോണക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ബാഴ്സക്ക് താരത്തെ നിലനിർത്താൻ താല്പര്യമുണ്ട്. പക്ഷേ അവരുടെ സാമ്പത്തിക പ്രതിസന്ധികൾ കാരണം അത് സാധ്യമാകുന്നില്ല എന്നുള്ളതാണ് വസ്തുത.
മറ്റുള്ള ക്ലബ്ബുകളിൽ നിന്നൊന്നും തന്നെ അദ്ദേഹത്തിന് ഓഫറുകൾ ലഭിച്ചിട്ടില്ല.അതുകൊണ്ടുതന്നെ താരം സൗദിയെ തിരഞ്ഞെടുക്കാൻ തന്നെയാണ് സാധ്യതകൾ. മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ്പുമായി ഭിന്നതയിലാണ് ഈ പോർച്ചുഗീസ് താരമുള്ളത്. അതുകൊണ്ടായിരുന്നു കാൻസെലോ ലോൺ അടിസ്ഥാനത്തിൽ ബാഴ്സക്കും ബയേണിനും വേണ്ടിയുമൊക്കെ കളിച്ചത്.നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ കാൻസെലോ അധികം വൈകാതെ സൗദി അറേബ്യയുടെ താരമായി മാറിയേക്കും.