പിഎസ്ജി വിടണമെന്ന തീരുമാനം നെയ്മർ മാറ്റിയതിന് പിന്നിലുള്ള കാരണങ്ങൾ ഇവയൊക്കെ !

2017-ലായിരുന്നു ലോകറെക്കോർഡ് തുകക്ക് നെയ്മർ ജൂനിയർ ബാഴ്സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. എന്നാൽ പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. തുടർച്ചയായ പരിക്കുകൾ താരത്തെ അലട്ടി. ബാഴ്‌സയിലെ ഫോം കണ്ടെത്താൻ തുടക്കത്തിൽ താരത്തിന് സാധിക്കാതെ വരികയായിരുന്നു. ഇതോടെ ബാഴ്സയിലേക്ക് തന്നെ മടങ്ങാനുള്ള ആഗ്രഹം നെയ്മർ വെച്ചു പുലർത്തി. പക്ഷെ സാധിച്ചില്ല. പിന്നാലെ പിഎസ്ജിയുടെ ആരാധകർ തന്നെ നെയ്മർക്കെതിരെ തിരിഞ്ഞു. പിന്നീട് വന്ന ട്രാൻസ്ഫർ ജാലകത്തിലും നെയ്മർ ക്ലബ് വിടാനുള്ള വഴികൾ അന്വേഷിച്ചു. എന്നാൽ നിലവിൽ നെയ്മർ ആ ചിന്താഗതികൾ എല്ലാം തന്നെ ഉപേക്ഷിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. താരം കരാർ പുതുക്കുമെന്നാണ് പലരും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഏതായാലും ആ മനംമാറ്റത്തിനുള്ള ചില കാരണങ്ങൾ ഒന്ന് പരിശോധിക്കാം.

1- പിഎസ്ജിയുടെ മികച്ച പ്രകടനം – ടീം എന്ന നിലയിൽ പിഎസ്ജിയുടെ പ്രകടനം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ നാം അത്‌ കണ്ടതാണ്. ഈ സീസണിലും മോശമല്ലാത്ത പ്രകടനം.

2- പോച്ചെട്ടിനോയുടെ വരവ് – പരിശീലകനായി പോച്ചെട്ടിനോ വന്നത് നെയ്മർക്കും പിഎസ്ജിക്കും ഒരുപാട് പ്രതീക്ഷ നൽകുന്നതാണ്. അദ്ദേഹത്തിന്റെ പ്രൊജക്റ്റിലെ നിർണായകമായ സാന്നിധ്യമാണ് നെയ്മർ.

3- ലിയനാർഡോയുമായുള്ള ബന്ധം – തുടക്കത്തിൽ സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോയുമായുള്ള നെയ്മറുടെ ബന്ധം അത്ര നല്ല രീതിയിൽ ആയിരുന്നില്ല. അതും ടീം വിടാൻ ആലോചിക്കാനുള്ള ഒരു കാരണമായിരുന്നു. എന്നാൽ ഇപ്പോൾ അത്‌ മെച്ചപ്പെട്ടു.

4- ബാഴ്‌സയിലെ നിലവിലെ അവസ്ഥ – നെയ്മർ ചേക്കേറാൻ ഏറ്റവും കൂടുതൽ ഉദ്ദേശിക്കുന്ന ക്ലബ് ബാഴ്സ തന്നെയാണ്. എന്നാൽ ബാഴ്‌സയിലെ നിലവിലെ അവസ്ഥകൾ പരിതാപകരമാണ്. സുഹൃത്ത് മെസ്സി വരെ ബാഴ്സ വിടാനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *