പിഎസ്ജിയുടെ മെസ്സി പ്രൊജക്റ്റ്, വീണ്ടും പ്രതികരണമറിയിച്ച് പോച്ചെട്ടിനോ!
കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ മെസ്സിയുമായി ബന്ധപ്പെടുത്തി ഒരു പ്രസ്താവന നടത്തിയത്. പിഎസ്ജിയുടെ ലിസ്റ്റിൽ മെസ്സിയുണ്ട് എന്നായിരുന്നു ലിയനാർഡോയുടെ പ്രസ്താവന. ഇതോടെ മെസ്സിക്ക് വേണ്ടി പിഎസ്ജി പരിശ്രമിക്കുമെന്നുറപ്പായി കഴിഞ്ഞു. എന്നാൽ തന്റെ ഭാവിയെ കുറിച്ച് മെസ്സി ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ഏതായാലും പിഎസ്ജിയുടെ മെസ്സി പ്രൊജക്റ്റുമായി ഒരുപാട് പരാമർശങ്ങൾ വരുന്നുണ്ട്. മുമ്പ് തന്നെ നെയ്മർ, റിവാൾഡോ, പരേഡസ്, പോച്ചെട്ടിനോ എന്നിവരെല്ലാം മെസ്സി പിഎസ്ജിയിലേക്ക് വരുന്നതിനോട് അനുകൂലനിലപാട് ആണ് കൈകൊണ്ടിട്ടുള്ളത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഒരിക്കൽ കൂടി പ്രതികരണം അറിയിച്ചിരിക്കുകയാണ് പിഎസ്ജിയുടെ അർജന്റൈൻ പരിശീലകൻ പോച്ചെട്ടിനോ. മെസ്സിയുടെ ആദ്യ ക്ലബായ ന്യൂവെൽസിൽ മുൻപ് പോച്ചെട്ടിനോയും കളിച്ചിരുന്നു. അത് ഓർമ്മിച്ചെടുത്താണ് പോച്ചെട്ടിനോ മെസ്സിയെ കുറിച്ച് പരാമർശിച്ചത്.
Pochettino has been discussing the idea of #Messi joining PSG 👀https://t.co/VeoiL8nsFM pic.twitter.com/qG8mUrdOsD
— MARCA in English (@MARCAinENGLISH) January 21, 2021
” ഞാനും മെസ്സിയും ന്യൂവെൽസിന്റെ സ്നേഹം പങ്കിട്ടവരാണ്. ഞങ്ങൾ അതിലൂടെയാണ് കടന്ന് വന്നത്.അത് ഞങ്ങളെ ഒരുമിപ്പിക്കുകയും ചെയ്യുന്നു.മെസ്സിക്കൊപ്പം അടുത്ത വർഷം കളിക്കണമെന്ന നെയ്മറുടെ പ്രസ്താവന ഞാനും കേട്ടിരുന്നു.മറ്റുള്ള ടീമിലെ താരങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ വളരെയധികം സൂക്ഷ്മത പുലർത്തണമെന്ന് എനിക്ക് തന്നെ അറിയാം ” പോച്ചെട്ടിനോ എൽ ലാർഗ്വേറോട് പറഞ്ഞു. പോച്ചെട്ടിനോ പിഎസ്ജിയിൽ എത്തിയതോടെ മെസ്സി പിഎസ്ജിയിൽ എത്തുമെന്ന അഭ്യൂഹങ്ങൾ വർധിച്ചിരുന്നു.
Leandro Paredes wants Lionel Messi at PSG 🤝 pic.twitter.com/f2DWZ92FUu
— Goal (@goal) January 21, 2021