പരേഡസ് ലാലിഗയിലേക്കോ?താരത്തിന് നിരവധി ഓഫറുകൾ!
അർജന്റൈൻ സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസ് കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.പിഎസ്ജിയിൽ നിന്നും ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലായിരുന്നു താരം യുവന്റസിൽ എത്തിയിരുന്നത്.എന്നാൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഇമ്പാക്ട് യുവന്റസിൽ സൃഷ്ടിക്കാൻ ഈ അർജന്റീന താരത്തിന് കഴിഞ്ഞിരുന്നില്ല.ഇതോടെ യുവന്റസ് അദ്ദേഹത്തെ തിരികെ അയക്കുകയായിരുന്നു.
പിഎസ്ജിക്കും ഈ താരത്തെ നിലനിർത്താൻ താല്പര്യമില്ല. അതുകൊണ്ടുതന്നെ പുതിയ ക്ലബ്ബിനെ ലിയാൻഡ്രോ പരേഡസിന് ആവശ്യമാണ്.നിരവധി ക്ലബ്ബുകൾ ഇപ്പോൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്. സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ്, ഇറ്റാലിയൻ ക്ലബ്ബായ ലാസിയോ,തുർക്കിഷ് ക്ലബ്ബായ ഗലാറ്റ്സറെ, ഒരു പ്രീമിയർ ലീഗ് ക്ലബ്ബ് എന്നിവരാണ് താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുള്ളത്.ലെ എക്കുപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Atlético Madrid, Lazio and an unnamed Premier League team are among the clubs interested in PSG's Leandro Paredes (29), who is in the final year of his contract. (L'Éq)https://t.co/VJ3CMxwHIl
— Get French Football News (@GFFN) July 8, 2023
അർജന്റൈൻ പരിശീലകനായ ഡിയഗോ സിമയോണിയാണ് നിലവിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പരിശീലിപ്പിക്കുന്നത്.റോഡ്രിഗോ ഡി പോൾ ഉൾപ്പെടെയുള്ള ചില അർജന്റൈൻ താരങ്ങൾ ഇദ്ദേഹത്തിന് കീഴിലാണ് കളിക്കുന്നത്.പരേഡസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇദ്ദേഹം നടത്തിയേക്കും.നേരത്തെ പറഞ്ഞ ക്ലബ്ബുകൾ കൂടാതെ ചില സൗദി അറേബ്യൻ ക്ലബ്ബുകൾക്കും ഈ താരത്തിൽ താല്പര്യമുണ്ട്. മികച്ച ഓഫറുകളായിരിക്കും പരേഡസിന് അവർ നൽകുക.
കഴിഞ്ഞ സീസണിൽ ആകെ 25 ലീഗ് മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 14 മത്സരങ്ങളിൽ യുവന്റസിന് വേണ്ടി സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.ലൂയിസ് എൻറിക്കെ പുതിയ പരിശീലകനായി കൊണ്ട് ചുമതല ഏറ്റിട്ടുണ്ടെങ്കിലും പരേഡസിനെ ഒഴിവാക്കാൻ തന്നെയാണ് ക്ലബ്ബിന്റെ തീരുമാനം. പിഎസ്ജിയിൽ ഉണ്ടായിരുന്ന പരേഡസിന്റെ അർജന്റൈൻ സുഹൃത്തുക്കളായ മെസ്സിയും ഡി മരിയയും ക്ലബ്ബ് വിട്ടത് ഈ അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിക്കുന്നതാണ്.