പണമൊരു പ്രശ്നമല്ല, ബാഴ്സയിലേക്ക് മടങ്ങിയെത്താൻ കൊതിച്ച് ബ്രസീലിയൻ താരം!

2017 മുതൽ 2018 വരെ എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ താരമാണ് പൗളിഞ്ഞോ. ബാഴ്സക്കൊപ്പം ലാലിഗയും കോപ്പ ഡെൽ റേയും നേടാൻ നേടാൻ ഈ മിഡ്‌ഫീൽഡർക്ക് സാധിച്ചിരുന്നു. പിന്നീട് താരം ചൈനയിലേക്ക് ചേക്കേറുകയും അവിടെ സ്ഥിരമാക്കുകയുമായിരുന്നു. എന്നാൽ ചൈനയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ പൗളിഞ്ഞോ ഫ്രീ ഏജന്റാവാനായിരിക്കുകയാണ്.ഇപ്പോഴിതാ തന്റെ മുൻ ക്ലബായ ബാഴ്സയിലേക്ക് മടങ്ങണമെന്നുള്ള ആഗ്രഹം തുറന്നു പ്രകടിപ്പിച്ചിരിക്കുകയാണ് ഈ ബ്രസീലിയൻ താരം.തനിക്ക് പണമൊരു പ്രശ്നമല്ലെന്നും ബാഴ്‌സയിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നു എന്നുമാണ് പൗളിഞ്ഞോ പറഞ്ഞത്.കഴിഞ്ഞ ദിവസം മുണ്ടോ ഡിപോർട്ടിവോക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

” എന്നെ സംബന്ധിച്ചിടത്തോളം പണമോ അതല്ലെങ്കിൽ കരാറിന്റെ കാലാവധിയോ ഒരു പ്രശ്നമായേനെ. പക്ഷേ ബാഴ്‌സ എന്നെ വിളിക്കുകയാണെങ്കിൽ എനിക്ക് അതൊരു പ്രശ്നവുമല്ല.ഞാൻ മുമ്പ് തന്നെ അക്കാര്യം തെളിയിച്ചതാണ്.2017-ൽ ഗ്വാൻഷൂവിൽ നിന്നും ബാഴ്സയിൽ എത്തിയ സമയത്ത് ഞാൻ അക്കാര്യം തെളിയിച്ചിട്ടുണ്ട്.എന്റെ കരിയറിൽ ഞാൻ ഒരിക്കൽ പണത്തിന് അമിത പ്രാധാന്യം നൽകിയിട്ടില്ല.അത്കൊണ്ട് തന്നെ ബാഴ്സയിലേക്ക് മടങ്ങിയെത്തുന്നതിന് അതൊരു തടസ്സമാവില്ല.മാത്രമല്ല ബാഴ്സക്ക് എനിക്കായി ട്രാൻസ്ഫർ ഫീ നൽകേണ്ട ആവിശ്യവുമില്ല. ഞാൻ ബാഴ്സയിലേക്ക് മടങ്ങാൻ തീർച്ചയായും ആഗ്രഹിക്കുന്നുണ്ട് ” പൗളിഞ്ഞോ പറഞ്ഞു.നിലവിൽ നാല് താരങ്ങളെ ബാഴ്‌സ സൈൻ ചെയ്തിരുന്നു. സെർജിയോ അഗ്വേറോ, എറിക് ഗാർഷ്യ, മെംഫിസ് ഡീപേ, എമേഴ്‌സൺ എന്നിവരെയാണ് ബാഴ്‌സ ടീമിൽ എത്തിച്ചത്. ഇനിയും സൈനിംഗുകൾ ഉണ്ടാവുമെന്നും പ്രസിഡന്റ്‌ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *