നെയ്മർ, എംബപ്പേ, CR7…റെക്കോർഡ് ട്രാൻസ്ഫറിൽ വമ്പന്മാർക്കൊപ്പം ഇടം പിടിച്ച് എൻസോ ഫെർണാണ്ടസ്

അർജന്റീനയുടെ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസിനെ ഏറെ നാളത്തെ പരിശ്രമങ്ങൾക്ക് ശേഷം ചെൽസി ഇന്നലെ സ്വന്തമാക്കിയിരുന്നു.121 മില്യൺ യൂറോ എന്ന ഭീമമായ തുകയാണ് താരത്തിന് വേണ്ടി ചെൽസി ചിലവഴിച്ചിരിക്കുന്നത്. മാത്രമല്ല 2031 വരെയുള്ള വലിയ ഒരു കോൺട്രാക്ടിൽ എൻസോ ചെൽസിയുമായി ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറാണ് ഇപ്പോൾ നടന്നിട്ടുള്ളത്.

അതേസമയം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ 10 ട്രാൻസ്ഫറുകളിൽ ഇടം നേടാൻ ഇപ്പോൾ എൻസോക്ക് കഴിഞ്ഞിട്ടുണ്ട്. ആറാം സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. സൂപ്പർതാരം നെയ്മർ ജൂനിയറുടെ ട്രാൻസ്ഫറാണ് ഒന്നാം സ്ഥാനത്ത് വരുന്നത്.കിലിയൻ എംബപ്പേ,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരൊക്കെ ആദ്യ പത്ത് പേരിൽ ഇടം നേടിയവരാണ്. ആ ലിസ്റ്റ് താഴെ നൽകുന്നു.

1- നെയ്മർ ജൂനിയർ – 222 മില്യൺ യൂറോ – ബാഴ്സയിൽ നിന്നും പിഎസ്ജിയിലേക്ക്

2-കിലിയൻ എംബപ്പേ -180 മില്യൺ യുറോ – മൊണോക്കോയിൽ നിന്നും പിഎസ്ജിയിലേക്ക്

3-ഡെമ്പലെ – 140 മില്യൺ യൂറോ – ബൊറൂസിയയിൽ നിന്നും ബാഴ്സയിലേക്ക്.

4-ഫിലിപ്പെ കൂട്ടിഞ്ഞോ – 135 മില്യൺ യൂറോ – ലിവർപൂളിൽ നിന്നും ബാഴ്സയിലേക്ക്

5-ജോവോ ഫെലിക്സ് -127 മില്യൺ യൂറോ – ബെൻഫിക്കയിൽ നിന്നും അത്‌ലറ്റികോ മാഡ്രിഡിലേക്ക്.

6- എൻസോ ഫെർണാണ്ടസ് – 121 മില്യൺ യുറോ – ബെൻഫിക്കയിൽ നിന്നും ചെൽസിയിലേക്ക്.

7-ഗ്രീസ്മാൻ – 120 മില്യൺ യൂറോ – അത്റ്റിക്കോ മാഡ്രിഡിൽ നിന്നും ബാഴ്സയിലേക്ക്.

8-ജാക്ക് ഗ്രീലിഷ് – 117.5 മില്യൻ യൂറോ – ആസ്റ്റൻ വില്ലയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക്.

9-ക്രിസ്റ്റ്യാനോ റൊണാൾഡോ – 117 മില്യൻ യൂറോ – റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക്

10-ഈഡൻ ഹസാർഡ് -115 മില്യൺ യുറോ – ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *