നെയ്മർ,ഹസാർഡ്,കൂട്ടിഞ്ഞോ.. ഫുട്ബോൾ ചരിത്രത്തിലെ ചിലവേറിയ ട്രാൻസ്ഫർ ഫ്ലോപ്പുകൾ അറിയൂ!
ട്രാൻസ്ഫർ മാർക്കറ്റുകളിൽ പലപ്പോഴും വമ്പൻ ക്ലബ്ബുകൾ വലിയ രീതിയിൽ തന്നെ പണമൊഴുക്കാറുണ്ട്. ചില സൂപ്പർ താരങ്ങൾക്ക് വേണ്ടി വലിയ രീതിയിൽ പണം ചിലവഴിച്ചിട്ടും വലിയ നിരാശയാണ് പല ക്ലബ്ബുകൾക്കും ലഭിക്കാറുള്ളത്.കാരണം ആ താരങ്ങൾ ഫ്ളോപ്പാവുന്ന ഒരു കാഴ്ച്ച നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിൽ ഫുട്ബോൾ ചരിത്രത്തിൽ ഫ്ലോപ്പ് ആയിപ്പോയ ചിലവേറിയ ട്രാൻസ്ഫറുകളെ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതൊന്ന് നമുക്ക് പരിശോധിക്കാം.
15 പേരുടെ ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.അതിൽ പതിമൂന്നാം സ്ഥാനത്ത് വരുന്നത് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറാണ്. 222 മില്യൻ യൂറോയാണ് നെയ്മർക്ക് വേണ്ടി പിഎസ്ജി ചിലവഴിച്ചിട്ടുള്ളത്. നെയ്മർ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പിഎസ്ജി താരത്തെ സ്വന്തമാക്കിയിരുന്നത്. അതിപ്പോഴും പൂർത്തിയാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല.മാത്രമല്ല പരിക്കുകൾ മൂലം ഒരുപാട് മത്സരങ്ങൾ നെയ്മർക്ക് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ആ അർത്ഥത്തിലാണ് നെയ്മർ ഫ്ലോപ്പ് ആണ് എന്ന വിലയിരുത്തൽ വരുന്നത്.
അതുപോലെതന്നെ അന്റോയിൻ ഗ്രീസ്മാൻ ഈ പട്ടികയിൽ എട്ടാം സ്ഥാനത്ത് വരുന്നുണ്ട്.120 മില്യൺ യൂറോ ആണ് താരത്തിന് വേണ്ടി ബാഴ്സ ചിലവഴിച്ചത്.പക്ഷേ അതിനുള്ള ഒരു പ്രകടനം താരത്തിൽ നിന്നും ലഭിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
രണ്ടാം സ്ഥാനത്ത് വരുന്നത് ഈഡൻ ഹസാർഡാണ്. റയലിന്റെ ഏറ്റവും വലിയ ട്രാൻസ്ഫർ ഫ്ലോപ്പുകളിൽ ഒന്ന് ഹസാർഡാണ്. 100 മില്യൺ യൂറോയോളം ചിലവഴിക്കപ്പെട്ട താരം റയലിന് വേണ്ടി കേവലം 7 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് കൂട്ടിഞ്ഞോയാണ് വരുന്നത്. 120 മില്യൺ യൂറോയും ബോണസായിക്കൊണ്ട് 40 മില്യൺ യൂറോയുമാണ് താരത്തിന് വേണ്ടി ബാഴ്സ ചിലവഴിച്ചിട്ടുള്ളത്. എന്നാൽ കൂട്ടിഞ്ഞോ അമ്പേ പരാജിതനാകുന്ന ഒരു കാഴ്ചയാണ് ക്യാമ്പ് നൗവിൽ കാണാൻ സാധിച്ചിട്ടുള്ളത്. ഏതായാലും ഗോൾ പ്രസിദ്ധീകരിച്ചിട്ടുള്ള 15 സ്ഥാനങ്ങളിൽ ഉള്ളവരെ നമുക്കൊന്ന് പരിശോധിക്കാം.
🚨 Official: Eden Hazard leaves Real Madrid! Contract terminated by mutual agreement.
— Fabrizio Romano (@FabrizioRomano) June 3, 2023
“Real Madrid C. F. and Eden Hazard have reached an agreement by which the player is disassociated from the club as of June 30, 2023”, club announces. #Hazard pic.twitter.com/0moZaBUQzK
15-James Rodriguez: Monaco – Real Madrid (2014)
14-Zlatan Ibrahimovic: Inter – Barcelona (2009)
13-Neymar: Barcelona – Paris Saint-Germain (2017)
12-Kepa Arrizabalaga: Athletic Club – Chelsea (2018)
11-Ousmane Dembele: Borussia Dortmund – Barcelona (2017)
10-Romelu Lukaku: Everton – Man Utd (2017)
9-Alvaro Morata: Real Madrid – Chelsea (2017)
8-Antoine Griezmann: Atletico Madrid – Barcelona (2019)
7-Nicolas Pepe: Lille – Arsenal (2019)
6-Joao Felix: Benfica – Atletico Madrid (2019)
5-Romelu Lukaku: Inter – Chelsea (2021)
4-Paul Pogba: Juventus – Man Utd (2016)
3-Harry Maguire: Leicester City – Man Utd (2019)
2-Eden Hazard: Chelsea – Real Madrid (2019)
1-Philippe Coutinho: Liverpool – Barcelona (2018)
ഇവയൊക്കെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ഫ്ലോപ്പുകൾ. ഇതിനോടുള്ള നിങ്ങളുടെ അഭിപ്രായം നിങ്ങൾക്ക് പങ്കുവെക്കാം.