നെയ്മറും എംബാപ്പെയും പിഎസ്ജിയിൽ തുടരുമോ? പ്രസിഡന്റ് പറയുന്നത് ഇങ്ങനെ !
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജി തകർപ്പൻ വിജയം നേടിക്കൊണ്ട് പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു പിഎസ്ജി ഇസ്താംബൂളിനെ തകർത്തു വിട്ടത്. മത്സരത്തിലെ അഞ്ച് ഗോളുകളും നേടിയത് നെയ്മർ-എംബാപ്പെ സഖ്യമായിരുന്നു. പക്ഷെ പിഎസ്ജി ആരാധകരെ സംബന്ധിച്ചെടുത്തോളം ഇരുവരുടെയും ഭാവിയെ കുറിച്ചുള്ള ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇരുവരും ക്ലബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുക്കുകയാണ് പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫി. ഇരുവരും പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് പ്രസിഡന്റ് പറഞ്ഞത്.
Mercato : Nasser al-Khelaïfi est «très confiant» au sujet des prolongations de Kylian Mbappé et Neymar au PSG https://t.co/kmELcvQ6RZ
— France Football (@francefootball) December 9, 2020
” ഞങ്ങൾ കിലിയൻ എംബാപ്പെയുമായിട്ടും നെയ്മർ ജൂനിയറുമായിട്ടും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ചർച്ചകൾ സ്വകാര്യമായ രൂപത്തിൽ ഇപ്പോഴും ചർച്ചകൾ തുടരുന്നുണ്ട്. ഞാൻ വളരെയധികം ആത്മവിശ്വാസമുള്ളവനാണ്. രണ്ട് പേരും ഇവിടെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് ” നാസർ അൽ ഖലീഫി ആർഎംസി സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മെസ്സിക്കൊപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്ന് നെയ്മർ ദിവസങ്ങൾക്ക് പ്രസ്താവിച്ചിരുന്നു. ഇതോടെ താരം ബാഴ്സയിലേക്ക് മടങ്ങിയെക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ എംബാപ്പെയെ സ്വന്തമാക്കാൻ റയൽ ശക്തമായി രംഗത്തുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
“On a commencé à discuter avec Neymar et Kylian Mbappé, les discussions resteront confidentielles mais je suis très confiant. Les deux veulent rester avec nous". Toutes les réactions : 👇#PSG https://t.co/PpJpFUHvwT
— Goal France 🇫🇷 (@GoalFrance) December 9, 2020