ട്വിസ്റ്റ്‌, എമേഴ്‌സണെ ബാഴ്‌സ കയ്യൊഴിയുന്നു?

ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ ടീമിലെത്തിച്ച താരമാണ് എമേഴ്‌സൺ. റയൽ ബെറ്റിസിൽ നിന്നായിരുന്നു ഫുൾ ബാക്കായ എമേഴ്‌സൺ ബാഴ്‌സയിലെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഒരു ട്വിസ്റ്റ്‌ സംഭവിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എമേഴ്‌സണെ കയ്യൊഴിയാനുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണ. ഇറ്റാലിയൻ മാധ്യമമായ സ്കൈ സ്പോർട്സ് ഇറ്റാലിയയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

നിലവിൽ ഫണ്ടുയർത്തുക എന്നാണ് എഫ്സി ബാഴ്സലോണയുടെ ലക്ഷ്യം. ഇതിനാലാണ് എമേഴ്‌സണെ വിൽക്കാൻ ബാഴ്‌സ ആലോചിക്കുന്നത്. സിരി എ ചാമ്പ്യൻമാരായ ഇന്റർമിലാനാണ് നിലവിൽ താരത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്. താരത്തിന്റെ ഏജന്റ് ഇന്ററുമായി ചർച്ചകൾ നടത്തി എന്നാണ് ഇവരുടെ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. ഈ സീസണിൽ ഇന്റർ താരമായ അഷ്‌റഫ്‌ ഹാക്കിമി ക്ലബ്‌ വിടാനുള്ള സാധ്യതയേറുകയാണ്. ആ സ്ഥാനത്തേക്കാണ് ഇപ്പോൾ എമേഴ്‌സണെ പരിഗണിക്കുന്നത്. താരത്തെ ബാഴ്സ വിൽക്കുകയാണെങ്കിൽ ട്രാൻസ്ഫർ ഫീയുടെ 20 ശതമാനം റയൽ ബെറ്റിസിന് ലഭിക്കും. ഏതായാലും ഈ ട്രാൻസ്ഫറിൽ ടീമിലെത്തിച്ച താരത്തെ ഈ ട്രാൻസ്ഫറിൽ തന്നെ ബാഴ്സ കൈവിടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *