ട്രാൻസ്ഫർ റൂമർ : പിഎസ്ജി സൂപ്പർ താരം മാഡ്രിഡിലേക്ക്?

ഈയിടെയായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിൽ ക്യാപ്റ്റൻസി വിവാദം പൊട്ടിപ്പുറപ്പെട്ടത്. അതായത് പിഎസ്ജി തങ്ങളുടെ വൈസ് ക്യാപ്റ്റനായി കൊണ്ട് കിലിയൻ എംബപ്പേയെ നിയമിക്കുകയായിരുന്നു. എന്നാൽ തന്നെ മാറ്റിക്കൊണ്ട് എംബപ്പേയെ വൈസ് ക്യാപ്റ്റൻ ആക്കിയത് തന്റെ അറിവോടുകൂടിയല്ല എന്നുള്ളത് പരസ്യമായി കൊണ്ട് പിഎസ്ജി സൂപ്പർ താരം പ്രിസണൽ കിമ്പമ്പേ വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് പിഎസ്ജി പരിശീലകൻ കിമ്പമ്പേയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഏതായാലും ഇതിന് പിന്നാലെ കിമ്പമ്പേയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ പുറത്തേക്ക് വന്നിട്ടുണ്ട്.അടുത്ത സമ്മറിലാണ് അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുക. മാത്രമല്ല വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പ്രതിരോധനിരയിലേക്ക് മിലാൻ സ്ക്രിനിയറെ എത്തിക്കാൻ പിഎസ്ജിക്ക്‌ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ കിമ്പമ്പേക്ക്‌ ഇനി പിഎസ്ജിയിൽ അവസരങ്ങൾ വളരെയധികം കുറവായിരിക്കും.

അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ്ബ് വിടാൻ സാധ്യതകൾ ഏറെയാണ്. ഇപ്പോഴിതാ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് ഈ സൂപ്പർതാരത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. അവരുടെ പരിശീലകനായ ഡിയഗോ സിമയോണിയാണ് ഈ 27 കാരനായ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ സീസണിൽ പരിക്ക് മൂലം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് കിമ്പമ്പേക്ക്‌ കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. കേവലം 8 ലീഗ് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.മാത്രമല്ല പിഎസ്ജി തങ്ങളുടെ പ്രതിരോധനിരയിലേക്ക് കൂടുതൽ താരങ്ങളെ എത്തിക്കാനും ഉദ്ദേശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ കിമ്പമ്പേ പിഎസ്ജിയിൽ ഉണ്ടാവാൻ സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *