ടോപ് ഫൈവ് ലീഗിലെ സമ്മർ ട്രാൻസ്ഫർ വിന്റോ എന്ന് തുറക്കും? എന്ന് അടക്കും?

മറ്റൊരു സമ്മർ ട്രാൻസ്ഫർ വിന്റോക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിൽ ഫുട്ബോൾ ലോകമുള്ളത്. കഴിഞ്ഞ സമ്മറിലായിരുന്നു സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ ക്ലബ്ബുകൾ മാറിയിരുന്നത്. ഈ വരുന്ന സമ്മറിൽ സൂപ്പർതാരങ്ങളായ കിലിയൻ എംബപ്പെ,എർലിംഗ് ഹാലണ്ട് എന്നിവരൊക്കെ കൂടുമാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏതായാലും വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോ എന്ന് തുറന്ന് എന്ന് അടക്കുമെന്നുള്ളത് ആരാധകർക്ക് അറിയേണ്ട ഒരു കാര്യമാണ്. ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രതീക്ഷിക്കപ്പെടുന്ന തീയതികൾ പ്രമുഖ മാധ്യമമായ ESPN റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും ടോപ്പ് ഫൈവ് ലീഗിലെ സമ്മർ ട്രാൻസ്ഫർ വിന്റോയുടെ തീയതികൾ നമുക്കൊന്നു പരിശോധിക്കാം.

1-പ്രീമിയർ ലീഗ്

ജൂൺ പത്താം തീയതിയായിരിക്കും പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ചെയ്യുക. സെപ്റ്റംബർ ഒന്നിന് അടക്കുകയും ചെയ്യും.

2-ലാലിഗ

ജൂലൈ ഒന്നിനായിരിക്കും ലാലിഗ ട്രാൻസ്ഫർ വിന്റോ ഓപ്പൺ ചെയ്യുക. സെപ്റ്റംബർ ഒന്നിന് ക്ലോസ് ചെയ്യും.

3-സിരി എ

ജൂലൈ ഒന്നിന് ഓപ്പൺ ചെയ്തിട്ട് സെപ്റ്റംബർ ഒന്നിനായിരിക്കും ക്ലോസ് ചെയ്യുക.

4-ബുണ്ടസ് ലിഗ

ജൂലൈ ഒന്നിന് തുറന്ന് സെപ്റ്റംബർ ഒന്നിന് അടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

5-ലീഗ്‌ വൺ

ജൂൺ 10 നായിരിക്കും ലീഗ്‌ വണ്ണിലെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ചെയ്യുക. സെപ്റ്റംബർ 1-ന് അടച്ചേക്കും.

ഇതാണ് പ്രതീക്ഷിക്കപ്പെടുന്ന തീയ്യതികൾ. വിൻഡർ ട്രാൻസ്ഫർ വിൻഡോ ജനുവരി 3 മുതൽ 30 വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *