ഞാനായിരുന്നുവെങ്കിൽ കഴിഞ്ഞ സമ്മറിൽ മെസ്സിയെ വിറ്റിട്ടുണ്ടാവും, ബാഴ്‌സയുടെ നിലവിലെ പ്രസിഡന്റ്‌ പറയുന്നു !

താനാണ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിന്റെ സമയത്ത് ബാഴ്‌സയുടെ പ്രസിഡന്റ്‌ എങ്കിൽ മെസ്സിയെ വിൽക്കുമായിരുന്നുവെന്ന് ബാഴ്‌സയുടെ നിലവിലെ താൽകാലിക പ്രസിഡന്റ്‌ കാർലെസ് ടുസ്ക്കെറ്റ്സ്. സാമ്പത്തികപരമായ കാര്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് താൻ ഇക്കാര്യം പറയുന്നതെന്നും ടുസ്ക്കെറ്റ്സ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ആർഎസി വൺ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിനെ ഉദ്ധരിച്ചു കൊണ്ട് മാർക്കയാണ് ഇദ്ദേഹത്തിന്റെ വാക്കുകളെ പുറത്ത് വിട്ടിരിക്കുന്നത്. ലാലിഗയിൽ സാലറി നൽകുന്നതിൽ ഒട്ടേറെ പരിമിതികൾ ഉണ്ടെന്നും അതിനാൽ തന്നെ പുതിയ താരങ്ങളെ എത്തിക്കണമെങ്കിലോ അതല്ലെങ്കിൽ എന്തെങ്കിലും സേവ് ചെയ്യണമെങ്കിലോ ഉള്ള ഏറ്റവും അഭികാമ്യമായ ഓപ്ഷൻ മെസ്സിയെ വിൽക്കളായിരുന്നു എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. അത്പോലെ തന്നെ ഹാലണ്ടിനെ ബാഴ്സയിൽ എത്തിച്ചേക്കുമെന്ന അഭ്യൂഹങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. നിലവിലെ അവസ്ഥയിൽ ഹാലണ്ട് ബാഴ്സയിൽ എത്താൻ സാധ്യതകൾ ഇല്ലെന്നും പുതിയ പ്രസിഡന്റ്‌ വന്നതിന് ശേഷം വല്ല അത്ഭുതവും സംഭവിച്ചാൽ മാത്രമേ ഹാലണ്ട് ബാഴ്സയിൽ എത്തുകയൊള്ളൂ എന്നുമാണ് ഇദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്.

” സാമ്പത്തികപരമായ കാര്യങ്ങളെ പരിഗണിച്ചു കൊണ്ട് സംസാരിക്കുകയാണെങ്കിൽ, കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ഞാനായിരുന്നുവെങ്കിൽ മെസ്സിയെ വിറ്റിട്ടുണ്ടാവും. നിങ്ങൾ ഇവിടെക്ക്‌ എന്തെങ്കിലും കൊണ്ടു വരാനോ അതല്ലെങ്കിൽ എന്തെങ്കിലും സേവ് ചെയ്യാനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ഏറ്റവും അഭികാമ്യമായ ഓപ്ഷൻ എന്നുള്ളത് മെസ്സിയെ വിൽക്കലാണ്. കാരണം ലാലിഗക്ക്‌ സാലറിയുടെ കാര്യത്തിൽ വളരെ കർശനമായ പരിമിതികളുണ്ട്. ഞാൻ കൂമാനുമായും റാമോൺ പ്ലാനസുമായും ഒട്ടേറെ തവണ സംസാരിച്ചിട്ടുണ്ട്. ഈ ജനുവരിയിൽ ആരെങ്കിലും വിൽക്കുകയാണെങ്കിൽ മാത്രമേ പുതിയ സൈനിംഗുകൾ ഉണ്ടാവുകയൊള്ളൂ. ഈ പ്രസിഡന്റ്‌ സ്ഥാനാർത്ഥികൾക്ക് ഹാലണ്ടിനെ സൈൻ ചെയ്യാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഒരുപക്ഷെ നെയ്മറെ ഫ്രീ ആയി ടീമിൽ എത്തിക്കാൻ കഴിഞ്ഞേക്കും. പക്ഷെ അടുത്ത പ്രസിഡന്റ്‌ എന്തെങ്കിലും അത്ഭുതം കാണിക്കുകയോ അതല്ലെങ്കിൽ വില്പനയിലൂടെ ലഭിക്കുന്ന എല്ലാ പണവും ചിലവഴിക്കുകയോ ചെയ്താൽ മാത്രമേ ഹാലണ്ടിനെ ബാഴ്സയിൽ എത്തിക്കാൻ സാധിക്കുകയൊള്ളൂ. കാർലെസ് ടുസ്ക്കെറ്റ്സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *