ഞങ്ങളുടെ ഫുട്ബോൾ കൾച്ചറിനെ നിങ്ങൾക്ക് പണം കൊടുത്ത് വാങ്ങാനാവില്ല: സൗദിക്കെതിരെ യുവേഫ പ്രസിഡന്റ്‌!

കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ ജാലകങ്ങളിലായി യൂറോപ്പിൽ നിന്നും നിരവധി സൂപ്പർതാരങ്ങൾ സൗദി അറേബ്യയിലേക്ക് പോയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെയായിരുന്നു ആദ്യമായിട്ട് യൂറോപ്പിന് നഷ്ടമായത്. പിന്നീട് നെയ്മർ ജൂനിയർ, ബെൻസിമ തുടങ്ങിയ താരങ്ങളും യൂറോപ്പ് വിട്ടു. ഒരർത്ഥത്തിൽ യൂറോപ്യൻ ഫുട്ബോളിന് ഇത് ക്ഷീണം ചെയ്യുന്ന കാര്യമാണ്.

പക്ഷേ സൗദി അറേബ്യ തങ്ങളെ ആശങ്കപ്പെടുത്തുന്നില്ല എന്നുള്ളത് ഒരിക്കൽ കൂടി യുവേഫയുടെ പ്രസിഡണ്ടായ അലക്സാണ്ടർ സെഫറിൻ പറഞ്ഞിട്ടുണ്ട്. അതായത് യൂറോപ്പിലെ ഫുട്ബോൾ കൾച്ചറിന് നിങ്ങൾക്ക് ഒരിക്കലും പണം കൊടുത്ത് വാങ്ങാനാവില്ല എന്നാണ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.ടെലിഗ്രാഫിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സൗദി അറേബ്യയുടെ കാര്യത്തിൽ എനിക്ക് യാതൊരുവിധ ആശങ്കകളും ഇല്ല. കാരണം യൂറോപ്പ്യൻ ഫുട്ബോളിന് ആഴമേറിയ വേരുകൾ ഉണ്ട്.ഇവിടുത്തെ ഫുട്ബോൾ കൾച്ചറിന്റെ ഭാഗമാണ്. ഈ കൾച്ചർ നിങ്ങൾക്ക് പണം കൊടുത്ത് വാങ്ങാൻ കിട്ടില്ല. ഞങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ് ഈ ഫുട്ബോൾ. കോൺട്രാക്ടുകൾക്കും പണങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ താരങ്ങൾ സൗദിയിലേക്ക് പോകുന്നത്. അതിനെ ഞാൻ അവരെ കുറ്റപ്പെടുത്തില്ല. പക്ഷേ മറ്റെന്തെങ്കിലും കാര്യങ്ങൾക്കാണ് അവർ പോകുന്നതെന്ന് പറഞ്ഞാൽ അത് തികച്ചും ഒരു കോമഡിയാണ് ” ഇതാണ് യുവേഫയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

യൂറോപ്പിൽ നിന്നും കൂടുതൽ താരങ്ങളെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുകയാണ്. മുഹമ്മദ് സലാ,കെവിൻ ഡി ബ്രൂയിന,കാസമിറോ,മോഡ്രിച്ച് തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങളെ അവർ ലക്ഷ്യം വെക്കുന്നുണ്ട്.വരുന്ന സമ്മറിൽ കൂടുതൽ താരങ്ങൾ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *