ജൂലിയൻ ആൽവെരസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ ക്ലബുകൾ!

അർജന്റീനയുടെ യുവസൂപ്പർ സ്ട്രൈക്കറായ ജൂലിയൻ ആൽവരസ് ഈ സീസണിൽ മിന്നും ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. തന്റെ ക്ലബായ റിവർപ്ലേറ്റിന് വേണ്ടി താരം ഗോളടിച്ചു കൂട്ടുന്ന തിരക്കിലാണ്.ഈ സീസണിലെ 19 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 7 അസിസ്റ്റുകളും താരം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

അത്കൊണ്ട് തന്നെ റയൽ മാഡ്രിഡ്‌ ഉൾപ്പടെയുള്ള വമ്പൻ ക്ലബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന് വേണ്ടി മാഞ്ചസ്റ്റർ ക്ലബുകൾ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. സിറ്റിയും യുണൈറ്റഡും താരത്തെ നോട്ടമിട്ടു കഴിഞ്ഞു എന്നുള്ള റിപ്പോർട്ട്‌ പ്രമുഖ മാധ്യമമായ കാൽസിയോ മെർക്കാറ്റോയാണ് പുറത്ത് വിട്ടത്.

സിറ്റിക്കാണ് നിലവിൽ ഒരു സ്ട്രൈക്കറേ ഏറ്റവും കൂടുതൽ ആവിശ്യമായിട്ടുള്ളത്. ഹാരി കെയ്നിന് വേണ്ടി അവർ ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല. ആ സ്ഥാനത്തേക്കാണ് ആൽവെരസിനെ നോട്ടമിട്ടിരിക്കുന്നത്. അതേസമയം ലിംഗാർഡ്, മാർഷ്യൽ എന്നിവർ യുണൈറ്റഡ് വിടാൻ സാധ്യതയുണ്ട്. കവാനി, ക്രിസ്റ്റ്യാനോ എന്നിവർക്ക് പ്രായവുമായി. ഇതുകൊണ്ടാണ് യുണൈറ്റഡ് ആൽവെരസിനെ നോട്ടമിടുന്നത്. ഏതായാലും മറ്റു പല ക്ലബുകളും ഇവർക്ക് വെല്ലുവിളിയുമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *