ജൂലിയൻ ആൽവരസിനെ നോട്ടമിട്ട് റയൽ!
ഈ സീസണിൽ മിന്നുന്ന ഫോമിലാണ് അർജന്റീനയുടെ യുവസ്ട്രൈക്കറായ ജൂലിയൻ ആൽവരസ് കളിക്കുന്നത്. അർജന്റൈൻ ക്ലബായ റിവർപ്ലേറ്റിന് വേണ്ടി ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.കൂടാതെ അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാനും ആൽവരസിന് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ താരത്തെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നോട്ടമിട്ടിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.റയൽ മാഡ്രിഡ് ഒരു നമ്പർ നയൻ സ്ട്രൈക്കർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്.ബെൻസിമയുടെ പ്രായം പരിഗണിച്ചാണ് റയൽ സ്ട്രൈക്കറെ തേടുന്നത്. ലുക്കാ ജോവിച്ച്, മരിയാനോ എന്നിവരെ റയൽ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ്. ആ ഒരു സ്ഥാനത്തേക്കാണ് ആൽവരസിനെ റയൽ പരിഗണിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) November 18, 2021
എന്നാൽ റയലിന് കാര്യങ്ങൾ എളുപ്പമായേക്കില്ല. എന്തെന്നാൽ യൂറോപ്പിലെ വമ്പൻമാരായ യുവന്റസ്, എസി മിലാൻ, അത്ലറ്റിക്കോ എന്നിവരൊക്കെ താരത്തിന് വേണ്ടിയുള്ള അന്വേഷണം നടത്തിയിട്ടുണ്ട്.റിവർപ്ലേറ്റ് താരത്തെ വിട്ടു നൽകുമോ എന്നുള്ളതും കണ്ടറിയേണ്ട കാര്യമാണ്.