ചെൽസി ഡിഫന്ററെ റാഞ്ചാനൊരുങ്ങി ബാഴ്സ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് താരങ്ങളെ സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.ഡാനി ആൽവെസ്,ഫെറാൻ ടോറസ് എന്നിവരെയായിരുന്നു സാവി സ്വന്തമാക്കിയിരുന്നത്.എന്നാൽ സെന്റർ ബാക്ക് പൊസിഷൻ സാവിക്ക് തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്.അത്കൊണ്ട് തന്നെ ഡിഫന്റർമാർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ ബാഴ്സയുള്ളത്.
ഇപ്പോഴിതാ ചെൽസിയുടെ സെന്റർ ബാക്കായ ആൻഡ്രിയാസ് ക്രിസ്റ്റൻസനെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സ. ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതായത് ഈ സീസണോട് കൂടി ക്രിസ്റ്റൻസനിന്റെ ചെൽസിയുമായുള്ള കരാർ അവസാനിക്കും. താരം കരാർ പുതുക്കാൻ താല്പര്യപ്പെടുന്നില്ല.അത്കൊണ്ട് തന്നെ ഫ്രീ ഏജന്റായി കൊണ്ട് താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ ബാഴ്സയുള്ളത്.താരത്തിന് ഇപ്പോൾ തന്നെ പ്രീ എഗ്രിമെന്റിൽ എത്താനുള്ള അവസരവുമുണ്ട്.
— Murshid Ramankulam (@Mohamme71783726) January 18, 2022
എന്നാൽ ബാഴ്സക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ല.എന്തെന്നാൽ ജർമ്മൻ വമ്പൻമാരായ ബയേണും താരത്തിനുവേണ്ടി രംഗത്തുണ്ട്.അത്കൊണ്ട് തന്നെ ബയേൺ ബാഴ്സക്ക് വെല്ലുവിളി ഉയർത്തിയേക്കും.അതേസമയം നിരവധി പ്രീമിയർലീഗ് ക്ലബ്ബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ ചെൽസിയോടുള്ള ബഹുമാനാർത്ഥം മറ്റൊരു പ്രീമിയർലീഗ് ക്ലബ്ബിലേക്ക് പോവേണ്ടതില്ല എന്നാണ് താരത്തിന്റെ തീരുമാനം.
മികച്ച ഫോമിലാണ് താരമിപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സീസണിൽ 15 ലീഗ് മത്സരങ്ങൾ സ്റ്റാർട്ട് ചെയ്ത താരം എട്ട് ക്ലീൻ ഷീറ്റുകൾ നേടിയിട്ടുണ്ട്.താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ ഡിഫൻസിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് ബാഴ്സയുടെ വിശ്വാസം.