ക്ലബ്ബ് വിടാൻ അനുവദിക്കണമെന്ന് സിറ്റിയോട് ആൽവരസ്, സ്വന്തമാക്കാൻ വമ്പന്മാർ!
സമീപകാലത്ത് തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന അർജന്റൈൻ സൂപ്പർ താരമാണ് ഹൂലിയൻ ആൽവരസ്. ക്ലബ്ബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഒരുപോലെ തിളങ്ങാൻ ഈ താരത്തിന് സാധിക്കാറുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് ക്ലബ്ബിനുവേണ്ടി ആകെ 36 ഗോളുകൾ ആൽവരസ് നേടിയിട്ടുണ്ട്. പക്ഷേ മാഞ്ചസ്റ്റർ സിറ്റിയിൽ അദ്ദേഹം ഒട്ടും സന്തോഷവാനല്ല.
അതിന്റെ കാരണം താരത്തിന് അവസരങ്ങൾ ലഭിക്കുന്നില്ല എന്നുള്ളതു തന്നെയാണ്.ഏർലിംഗ് ഹാലന്റ് ഉള്ളതുകൊണ്ടുതന്നെ പലപ്പോഴും സ്റ്റാർട്ടിങ് ഇലവനിൽ ആൽവരസ് വരാറില്ല. പകരക്കാരനായി വന്നുകൊണ്ട് പലപ്പോഴും മികച്ച പ്രകടനം നടത്തിയിട്ടും പെപ് ആൽവരസിനെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്താറില്ല.അതുകൊണ്ടുതന്നെ താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. വരുന്ന സമ്മറിൽ സിറ്റി വിടാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം ആൽവരസ് ക്ലബ്ബിനെ അറിയിച്ചു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കരാർ പുതുക്കാൻ വേണ്ടി നാല് വർഷത്തേക്കുള്ള ഒരു മികച്ച ഓഫർ സിറ്റി താരത്തിന് നൽകിയിരുന്നു.എന്നാൽ അർജന്റൈൻ താരം അത് നിരസിച്ചതായാണ് അറിയാൻ കഴിയുന്നത്.മറിച്ച് ക്ലബ്ബ് വിടാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.രണ്ട് വമ്പൻ ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്തുവന്നിട്ടുണ്ട്.ചെൽസി,പിഎസ്ജി എന്നിവരാണ് രണ്ട് ക്ലബ്ബുകൾ. ഇതിൽ തന്നെ പിഎസ്ജിക്ക് ആൽവരസിൽ വലിയ താല്പര്യമുണ്ട്.
പക്ഷേ വലിയൊരു തുക ഈ ക്ലബ്ബുകൾ ചിലവഴിക്കേണ്ടി വരും. ചുരുങ്ങിയത് 80 മില്യൺ യൂറോ എങ്കിലും ലഭിക്കാതെ സിറ്റി ആൽവരസിനെ കൈവിടില്ല.താരത്തെ കൈവിടാൻ സിറ്റിക്ക് താല്പര്യമില്ല.എന്നാൽ അവർ ഒരു ഫൈനൽ ഡിസിഷൻ എടുത്തിട്ടുമില്ല. കഴിഞ്ഞ സീസണിൽ 32 ഗോൾ പങ്കാളിത്തങ്ങൾ ആൽവരസ് വഹിച്ചിട്ടുണ്ട്. സ്ഥിരമായി അവസരം ലഭിക്കുന്ന ഏതെങ്കിലും ക്ലബ്ബിലേക്ക് പോകാനാണ് ഈ അർജന്റൈൻ താരം ഇപ്പോൾ ഉദ്ദേശിക്കുന്നത്.

