ക്രിസ്റ്റ്യാനോ സൗദി ക്ലബുമായി കരാറിലെത്തിയോ? യാഥാർത്ഥ്യം ഇതാണ്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ ഈയിടെ അദ്ദേഹത്തിന്റെ ക്ലബ്ബായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചിരുന്നു. യുണൈറ്റഡിനെതിരെ പരസ്യമായി റൊണാൾഡോ വിമർശനങ്ങൾ ഉന്നയിച്ചതോടുകൂടിയാണ് കരാർ അവസാനിപ്പിക്കാൻ ധാരണയായത്.നിലവിൽ റൊണാൾഡോ ഫ്രീ ഏജന്റാണ്.

അതുകൊണ്ടുതന്നെ റൊണാൾഡോയുമായി ബന്ധപ്പെട്ട ഒരു പുതിയ വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അതായത് ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റുമായി രണ്ടര വർഷത്തെ കരാറിലെത്തി എന്നുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഈ ജനുവരി മുതൽ അദ്ദേഹം സൗദി അറേബ്യൻ ക്ലബ്ബിന് വേണ്ടി കളിച്ചു തുടങ്ങുമെന്നും ഒരു സീസണിൽ 200 മില്യൺ യൂറോ സാലറിയായി കൊണ്ട് ലഭിക്കുമെന്നുമാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്പാനിഷ് മാധ്യമമായ മാർക്കയെ ഉദ്ധരിച്ചുകൊണ്ടാണ് ഈ വാർത്ത പുറത്തേക്ക് വന്നിട്ടുള്ളത്. എന്നാൽ ഈ റിപ്പോർട്ടിന്റെ യാഥാർത്ഥ്യം ഇപ്പോൾ പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റുകളായ ഫാബ്രിസിയോ റൊമാനോയും പിയേഴ്സ് മോർഗനും വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബുമായി കരാറിൽ എത്തിയിട്ടില്ല.

അൽ നസ്സ്റിന്റെ ഔദ്യോഗിക ഓഫർ റൊണാൾഡോക്ക് മുന്നിൽ ഉണ്ട് എന്നുള്ളത് സത്യമാണ്.പക്ഷേ ആ ഓഫറിന്റെ കാര്യത്തിൽ റൊണാൾഡോ യാതൊരുവിധ തീരുമാനങ്ങളും എടുത്തിട്ടില്ല. നിലവിൽ ക്രിസ്റ്റ്യാനോ പൂർണ്ണമായും വേൾഡ് കപ്പിലാണ് ശ്രദ്ധ നൽകിയിരിക്കുന്നത്. റൊണാൾഡോ കരാറിൽ എത്തി എന്ന കാര്യം പൂർണമായും തെറ്റാണ് എന്നാണ് പിയേഴ്സ് മോർഗൻ ട്വീറ്റ്‌ ചെയ്തിരിക്കുന്നത്.

ഏതായാലും ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബിന്റെ ഓഫർ സ്വീകരിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.വേൾഡ് കപ്പിന് ശേഷം ആയിരിക്കും ഈ വിഷയത്തിൽ റൊണാൾഡോ ഒരു ഫൈനൽ ഡിസിഷൻ എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *