എസി മിലാന്റെ ബ്രസീലിയൻ താരം പക്വറ്റയെ ലിയോൺ റാഞ്ചി !
എസി മിലാന്റെ ബ്രസീലിയൻ മധ്യനിര താരം ലുക്കാസ് പക്വറ്റയെ ഫ്രഞ്ച് ക്ലബായ ലിയോൺ റാഞ്ചി. ഇന്നലെയാണ് താരത്തെ സൈൻ ചെയ്തതായി ലിയോൺ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ക്ലബുമായുള്ള നിബന്ധനകൾ താരം അംഗീകരിക്കുകയും ഇന്നലെ മെഡിക്കൽ പൂർത്തിയാക്കുകയും കരാറിൽ ഒപ്പുവെക്കുകയും ചെയ്യുകയായിരുന്നു. 19 മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി ലിയോൺ ചിലവഴിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഈ ബ്രസീൽ താരം ഫ്ലെമെങ്കോയിൽ നിന്ന് എസി മിലാനിൽ എത്തിയത്. 35 മില്യൺ പൗണ്ട് ആയിരുന്നു താരത്തിന് വേണ്ടി മിലാൻ അന്ന് ചിലവഴിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം താരത്തിന് പുറത്തെടുക്കാനായില്ല.
Lyon announce signing of Lucas Paqueta from AC Milan for £19m https://t.co/mnQogcSbCV
— MailOnline Sport (@MailSport) September 30, 2020
അവസാനമായി കളിച്ച 44 മത്സരങ്ങളിൽ നിന്ന് കേവലം മൂന്ന് അസിസ്റ്റുകൾ മാത്രമാണ് താരത്തിന് നേടാനായത്. തുടർന്നാണ് മിലാൻ താരത്തെ വിൽക്കാൻ തീരുമാനിച്ചത്. ഇതോടെ ലിയോൺ താരം ഹൌസേം ഔർ ആഴ്‌സണലിൽ എത്താൻ സാധ്യതകൾ ഏറി. താരത്തെ ആഴ്‌സണൽ നോട്ടമിടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. 45 മില്യൺ പൗണ്ടാണ് താരത്തിന് വില വരുന്നത്. എന്നാൽ ആഴ്സണലും ലിയോണും ഇതുവരെ കരാറിൽ എത്തിയിട്ടില്ല. കഴിഞ്ഞ സീസണിൽ ലിയോണിന് വേണ്ടി 41 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളും 10 അസിസ്റ്റും നേടിയ താരമാണ് ഔർ. താരത്തെ ടീമിൽ എത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ് ആർട്ടെറ്റ.
OFFICIAL: Lyon sign Brazilian midfielder Lucas Paqueta from Milan ✍️ pic.twitter.com/EUjLjxyjVn
— Goal (@goal) September 30, 2020