എംബാപ്പെക്ക് വിലയിട്ട് പിഎസ്ജി, താങ്ങാനാവുക നാലു ക്ലബുകൾക്ക് മാത്രം?

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് നടന്ന മത്സരത്തിൽ അത്ഭുതപ്രകടനമാണ് കിലിയൻ എംബാപ്പെയുടെ ഭാഗത്തു നിന്നുണ്ടായത്. ക്യാമ്പ് നൗവിൽ വെച്ച് ഹാട്രിക് അടിച്ചു കൊണ്ട് ബാഴ്‌സയെ ചാരമാക്കുകയായിരുന്നു എംബാപ്പെ. തുടർന്ന് ഫ്രഞ്ച് മാധ്യമങ്ങൾ എല്ലാം തന്നെ എംബാപ്പെയെ വാനോളം പ്രശംസിച്ചിരുന്നു. എന്നാൽ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ മറ്റൊരു റിപ്പോർട്ട്‌ കൂടി പുറത്ത് വിട്ടിരുന്നു. എംബാപ്പെക്ക് പിഎസ്ജി വിലയിട്ടതായാണ് ഇവർ റിപ്പോർട്ട്‌ പ്രതിപാദിക്കുന്നത്. ഇതുപ്രകാരം 200 മില്യൺ യൂറോയാണ് എംബാപ്പെക്ക് വേണ്ടി പിഎസ്ജി ആവിശ്യപ്പെടുക.

നിലവിൽ 2022 വരെയാണ് എംബാപ്പെക്ക് പിഎസ്ജിയുമായി കരാറുള്ളത്. ഇത്‌ പുതുക്കാൻ വേണ്ടി ക്ലബ് പലകുറി എംബാപ്പെയെ സമീപിച്ചുവെങ്കിലും താരം അത് തള്ളികളയുകയായിരുന്നു. ഇതോടെയാണ് താരത്തിന് പിഎസ്ജി വിലയിട്ടത്.നിലവിലെ അവസ്ഥ വെച്ച് ഇരുന്നൂറ് മില്യൺ യൂറോ താങ്ങാൻ ശേഷിയുള്ളത് നാലു ക്ലബുകൾക്കാണ്. റയൽ മാഡ്രിഡ്‌,ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് എന്നിവർക്കാണ് താങ്ങാൻ കഴിയുക എന്നാണ് ലെ പാരീസിയൻ പറയുന്നത്. എന്നാൽ ഇരുന്നൂറ്‌ മില്യണും പുറമേ താരത്തിന്റെ സാലറിയായി മുപ്പത് മില്യൺ യൂറോയും ക്ലബുകൾ നൽകേണ്ടി വരും. ഇത്‌ നൽകാൻ ക്ലബുകൾ തയ്യാറാവുമോ എന്നുള്ളതാണ് പ്രധാനചോദ്യചിഹ്നം.അതല്ലെങ്കിൽ അടുത്ത സീസൺ അവസാനിക്കുന്നത് വരെ ടീമുകൾ കാത്തിരിക്കേണ്ടി വരും. എന്നാൽ 2022 സമ്മർ ട്രാൻസ്ഫറിൽ എംബാപ്പെ ഫ്രീ ആയിക്കൊണ്ട് ടീമിൽ എത്തിക്കാൻ ക്ലബുകൾക്ക് സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *