എംബപ്പേ ഹാലന്റിനെക്കാൾ മികച്ച താരം,എന്നാൽ റയൽ സ്വന്തമാക്കേണ്ടത് ഹാലന്റിനെ: വിശദീകരിച്ച് കാപ്പെല്ലോ.
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ലക്ഷ്യം വെക്കുന്ന രണ്ട് സൂപ്പർ താരങ്ങളാണ് കിലിയൻ എംബപ്പേയും ഏർലിംഗ് ഹാലന്റും. വരുന്ന സമ്മറിൽ കിലിയൻ എംബപ്പേക്ക് വേണ്ടി അവസാന ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തിയേക്കും. അത് ഫലം കണ്ടിട്ടില്ലെങ്കിൽ പിന്നീട് എംബപ്പേയെ ഇവർ പരിഗണിക്കില്ല. മറിച്ച് ഹാലന്റിനെ കൊണ്ടുവരാനാണ് അവർ ശ്രമിക്കുക.
ഈ വിഷയത്തിൽ പരിശീലകനായ ഫാബിയോ കാപ്പെല്ലോ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഹാലന്റിനേക്കാൾ മികച്ച താരമാണ് എംബപ്പേയെന്നും എന്നാൽ റയലിന് ഇപ്പോൾ ആവശ്യമുള്ളത് ഹാലന്റിനെയാണ് എന്നുമാണ് കാപ്പെല്ലോ പറഞ്ഞിട്ടുള്ളത്.ഇതിനുള്ള വിശദീകരണം അദ്ദേഹം നൽകുകയും ചെയ്തിട്ടുണ്ട്.കാപ്പെല്ലോയുടെ വാക്കുകൾ ഇങ്ങനെയാണ്.
There is no Haaland vs Mbappe. There is only Mbappe🐐pic.twitter.com/PP9Unps8Fr
— Garnacho (@Garna17fc) January 21, 2024
“എംബപ്പേ ഒരു സെന്റർ ഫോർവേഡ് അല്ല.അദ്ദേഹത്തിന് കൂടുതൽ വിങ്ങുകളിൽ കളിക്കാനാണ് ഇഷ്ടം. റയൽ മാഡ്രിഡിന് വിങ്ങിൽ വിനീഷ്യസ് ജൂനിയർ ഉണ്ട്.പക്ഷേ എംബപ്പേ എംബപ്പേയാണ്.എംബപ്പേയെ റയൽ സ്വന്തമാക്കുകയാണെങ്കിൽ ഒരു മികച്ച സെന്റർ ഫോർവേഡ് എവിടെയെന്ന് അവർ സ്വയം ചോദിക്കേണ്ടി വരും. ടെക്നിക്കൽ ക്വാളിറ്റിയിൽ ഹാലന്റിനെക്കാൾ മികച്ച താരമാണ് എംബപ്പേ. പക്ഷേ നിലവിൽ റയലിന് ഹാലന്റ് എന്ന സ്ട്രൈക്കറെയാണ് ആവശ്യം “ഇതാണ് കാപ്പെല്ലോ പറഞ്ഞിട്ടുള്ളത്.
രണ്ടുപേരും ഈ സീസണിൽ തകർപ്പൻ പ്രകടനം ഇപ്പോൾ പുറത്തെടുക്കുന്നുണ്ട്. തന്റെ ഭാവിയെ കുറിച്ചുള്ള യാതൊരുവിധ തീരുമാനങ്ങളും ഇതുവരെ എംബപ്പേ കൈകൊണ്ടിട്ടില്ല. അദ്ദേഹം എന്ത് തീരുമാനം എടുക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഉള്ളത്. അതേസമയം ഹാലന്റിനെ സിറ്റിയിൽ നിന്നും സ്വന്തമാക്കുക എന്നുള്ളത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.