എംബപ്പേക്ക് പകരം ആര്? റാഷ്ഫോഡിനേയും ലൗറ്ററോയേയും പരിഗണിച്ച് പിഎസ്ജി!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ സൂപ്പർ താരമായ കിലിയൻ എംബപ്പേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടുകയാണ്.ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.അധികം വൈകാതെ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റയൽ മാഡ്രിഡിലേക്കാണ് എംബപ്പേ പോകുന്നത് എന്നാണ് മാധ്യമങ്ങൾ എല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എംബപ്പേയുടെ പകരം ഫുട്ബോൾ ലോകത്തെ പല സുപ്രധാന താരങ്ങളെയും പിഎസ്ജി ഇപ്പോൾ ലക്ഷ്യം വെക്കുന്നുണ്ട്.ലെ എക്കുപ്പ് ഇന്നലെ 3 താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ലിവർപൂൾ താരം മുഹമ്മദ് സലാ, നാപ്പോളി താരം വിക്ടർ ഒസിംഹൻ,Ac മിലാൻ താരം റഫയേൽ ലിയാവോ എന്നിവരെ മുന്നേറ്റ നിരയിലേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് ഈ ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നത്.ഇതിന് പിന്നാലെ മറ്റു രണ്ട് പേരുകൾ കൂടി ഇപ്പോൾ ഉയർന്നു കേട്ടിട്ടുണ്ട്.

ഒന്ന് അർജന്റൈൻ സൂപ്പർ താരമായ ലൗറ്ററോ മാർട്ടിനസാണ്. മിന്നുന്ന ഫോമിലാണ് താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ താരം പിഎസ്ജിയിലേക്ക് എത്തില്ല. ഇന്റർ മിലാനിൽ തന്നെ തുടരാനാണ് ലൗറ്ററോ ആഗ്രഹിക്കുന്നത്.മറ്റൊരു താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരമായ മാർക്കസ് റാഷ്ഫോർഡാണ്. അദ്ദേഹത്തിൽ വലിയ താല്പര്യമിപ്പോൾ പിഎസ്ജി പ്രകടിപ്പിച്ചു എന്നത് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രണ്ട് വർഷങ്ങൾക്കു മുന്നേ ഈ താരത്തെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഫ്രഞ്ച് ക്ലബ്ബ് നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല.ലൂയിസ് കാമ്പോസിന് വലിയ താല്പര്യമുള്ള താരം കൂടിയാണ് റാഷ്ഫോർഡ്. പക്ഷേ കഴിഞ്ഞ സീസണിൽ അദ്ദേഹം യുണൈറ്റഡുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കിയിരുന്നു. 2028 വരെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ടെങ്കിലും ഈ സീസണിൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബു വിട്ടേക്കും എന്ന റൂമറുകൾ ഇപ്പോൾ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *