ഈ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും മികച്ച പത്ത് സൈനിംഗുകൾ !

ഈ കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് ഈ സീസണിലെ സമ്മർ ട്രാൻസ്ഫർ ജാലകം അടച്ചത്. ഒരുപിടി മികച്ച താരങ്ങളെയാണ് ഈ ട്രാൻസ്ഫർ ജാലകത്തിൽ പല ടീമുകളും സൈൻ ചെയ്തത്. കോവിഡ് പ്രതിസന്ധി ക്ലബുകളെ ബാധിച്ചതിനാൽ വലിയ തോതിലുള്ള ട്രാൻസ്ഫറുകൾ ഒന്നും തന്നെ ഏത് ക്ലബുകളും നടത്തിയിട്ടില്ല. ചെൽസിയാണ് ഒരുപിടി മികവുറ്റ താരങ്ങളെ എത്തിച്ചതിൽ മുന്നിൽ. ഈ ജാലകത്തിലെ ഏറ്റവും മികച്ച പത്ത് സൈനിംഗുകൾ എന്ന് വിലയിരുത്തപ്പെടുന്നത് താഴെ നൽകുന്നു. താരങ്ങളുടെ പ്രകടനം, വയസ്സ് ചിലവ് എന്നിവ പരിഗണിച്ചു കൊണ്ടാണ് ഗ്ലോബെ എസ്പോർട്ടെ ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

1- തിയാഗോ അൽകാൻട്ര : കേവലം 22 മില്യൺ യൂറോക്കാണ് 29 വയസ്സുകാരനായ മധ്യനിര താരത്തെ ബയേണിൽ നിന്നും ലിവർപൂൾ റാഞ്ചിയത്. എന്തുകൊണ്ടും ലിവർപൂളിന് ഗുണകരമായ ട്രാൻസ്ഫർ.

2- ഹാമിഷ് റോഡ്രിഗസ് : ഇരുപത്തിയൊമ്പതുകാരനായ താരത്തെ യഥാർത്ഥത്തിൽ ഫ്രീ ട്രാൻസ്ഫറിലാണ് റയൽ മാഡ്രിഡ്‌ എവർട്ടണ് വിട്ടുനൽകിയത്. നിലവിൽ പ്രീമിയർ ലീഗിൽ മിന്നും പ്രകടനം നടത്തുന്നു.

3- സാനെ : ഇരുപത്തിനാലു വയസ്സുകാരനായ താരത്തെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബയേൺ റാഞ്ചിയത് 45 മില്യൺ യൂറോക്കാണ്. താരത്തിന്റെ മികച്ച പ്രകടനം ബയേണിന് തുണയായേക്കും.

4- സുവാരസ് : കേവലം 6 മില്യൺ യൂറോക്കാണ് സുവാരസിനെ എഫ്സി ബാഴ്സലോണയിൽ നിന്നും അത്ലെറ്റിക്കോ മാഡ്രിഡ്‌ റാഞ്ചിയത്. ആദ്യമത്സരത്തിൽ തന്നെ സുവാരസ് തന്റെ മികവ് തെളിയിച്ചു.

5- കവാനി – ഫ്രീ ട്രാൻസ്ഫറിലാണ് കവാനിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. 33- കാരനായ താരത്തിന്റെ ഗോളടി മികവ് യുണൈറ്റഡിന് തുണയാകും.

6-വെർണർ : 53 മില്യൺ യൂറോക്കാണ് 24-കാരനായ ഈ സൂപ്പർ താരത്തെ ചെൽസി റാഞ്ചിയത്. താരം ഫോം കണ്ടെത്തിയാൽ ചെൽസിക്ക് മുതൽകൂട്ടാവും.

7-ഹാവെർട്സ് : 21-കാരനായ ഈ മധ്യനിര താരത്തെ 80 മില്യൺ യൂറോ എന്ന വമ്പൻ തുക നൽകി കൊണ്ടാണ് ചെൽസി സ്വന്തമാക്കിയത്.ചെൽസി ജേഴ്സിയിൽ ഹാട്രിക് നേടികൊണ്ട് പ്രതിഭ തെളിയിച്ചു.

8-വാൻ ഡി ബീക്ക് : 23-കാരനായ ഈ മധ്യനിര താരത്തെ 39 മില്യൺ യൂറോക്കാണ് യുണൈറ്റഡ് അയാക്സിൽ നിന്നും സ്വന്തമാക്കിയത്. അരങ്ങേറ്റത്തിൽ തന്നെ താരം ഗോൾ കണ്ടെത്തി.

9-ഹാക്കിമി : 21-കാരനായ ഈ റൈറ്റ് ബാക്കിനെ 40 മില്യൺ യൂറോക്കാണ് ഇന്റർ റയലിൽ നിന്നും റാഞ്ചിയത്. ആക്രമണത്തിലും പ്രതിരോധത്തിലും മികവ് പുലർത്തുന്ന താരം.

10-ഗബ്രിയേൽ മഗല്ലസ് : 22-കാരനായ ഈ ഡിഫൻഡറെ 26 മില്യൺ യൂറോക്കാണ് ആഴ്‌സണൽ സ്വന്തമാക്കിയത്. അരങ്ങേറ്റത്തിൽ തന്നെ ഗോളും നേടി.

Leave a Reply

Your email address will not be published. Required fields are marked *