ഇസ്‌ക്കോക്ക് വേണ്ടിയുള്ള ശ്രമം ഫലം കണ്ടില്ല,പോർച്ചുഗീസ് താരത്തിന് വേണ്ടി അൽ ഖലീജ്,സൗദിയിലേക്ക് താരങ്ങൾ ഒഴുകുന്നു?

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്സ്ർ സ്വന്തമാക്കിയതോടുകൂടി വാർത്തകളിൽ ഇടം നേടാൻ സൗദി അറേബ്യൻ ഫുട്ബോളിന് സാധിച്ചിരുന്നു. കൂടുതൽ സൂപ്പർ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അൽ നസ്സ്ർ ഉള്ളത്. റൊണാൾഡോ വന്നതോടുകൂടി സൗദി അറേബ്യൻ ലീഗിന്റെ പേരും പ്രശസ്തിയും വർദ്ധിച്ചിട്ടുണ്ട്. ഇത് മുതലെടുക്കാനുള്ള ശ്രമങ്ങളിലാണ് മറ്റുള്ള ക്ലബ്ബുകളും.

അതായത് ഒരുപാട് സൂപ്പർതാരങ്ങളെ അൽ നസ്സ്റും മറ്റു സൗദി അറേബ്യൻ ക്ലബ്ബുകളും ഇപ്പോൾ ലക്ഷ്യം വെക്കുന്നുണ്ട്.വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ സൂപ്പർതാരങ്ങൾ സൗദിയിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ തന്നെ ഒരുപാട് താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

സൗദി അറേബ്യൻ ക്ലബ്ബായ അൽ ഖലീജ് ഈയിടെ സ്പാനിഷ് സൂപ്പർതാരമായ ഇസ്‌ക്കോക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇസ്‌ക്കോ തന്നെ ഈ ഓഫർ നിരസിക്കുകയായിരുന്നു. യൂറോപ്പിൽ തന്നെ തുടരാനാണ് ഇസ്‌ക്കോയുടെ തീരുമാനം.ഒരുപാട് കാലം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇസ്‌ക്കോ.

ഇസ്ക്കോക്ക് വേണ്ടിയുള്ള ശ്രമം വിഫലമായതോടുകൂടി മറ്റൊരു താരത്തിനു വേണ്ടിയാണ് ഇപ്പോൾ അൽ ഖലീജ് ശ്രമങ്ങൾ നടത്തുന്നത്.പോർട്ടോയുടെ പോർച്ചുഗീസ് താരമായ ബ്രൂണോ കോസ്റ്റയെയാണ് ഇവർ ലക്ഷ്യം വെക്കുന്നത്.25 കാരനായ താരം മധ്യനിരയിലാണ് കളിക്കാറുള്ളത്. പോർച്ചുഗലിന്റെ സീനിയർ ടീമിന് വേണ്ടി കളിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ബാക്കിയുള്ള അണ്ടർ ഏജ് ടീമുകൾക്ക് വേണ്ടി കളിക്കാൻ ബ്രൂണോ കോസ്റ്റ കഴിഞ്ഞിട്ടുണ്ട്. കരിയറിന്റെ പീക്ക് സമയത്തിൽ നിൽക്കുന്ന ഈ പോർച്ചുഗീസ് താരം റൊണാൾഡോക്ക് പിന്നാലെ സൗദിയിൽ എത്തുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *