അൽമേഡ ലാലിഗയിലേക്ക്? എത്തുക മറ്റൊരു അർജന്റൈൻ താരത്തിന്റെ പകരക്കാരനായി കൊണ്ട്!

നിലവിൽ അമേരിക്കൻ ക്ലബ്ബായ അറ്റ്ലാൻഡ യുണൈറ്റഡ്നു വേണ്ടിയാണ് അർജന്റൈൻ സൂപ്പർ താരമായ തിയാഗോ അൽമേഡ കളിച്ചുകൊണ്ടിരിക്കുന്നത്. തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ സീസണിലും അദ്ദേഹം നടത്തിയിട്ടുള്ളത്.33 ലീഗ് മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 16 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.MLS ലെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം അദ്ദേഹമാണ് സ്വന്തമാക്കിയത്.

പക്ഷേ യൂറോപ്പിലേക്ക് വരാനുള്ള ആഗ്രഹം അദ്ദേഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് ഈ പ്രതിഭയെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അവർ അൽമേഡയെ ഗൗരവമായി കൊണ്ട് തന്നെ പരിഗണിക്കുന്നുണ്ട്. ക്ലബ്ബിന്റെ ലിസ്റ്റിൽ ഏറ്റവും ഉയർന്ന തലത്തിൽ തന്നെ അദ്ദേഹത്തിന്റെ പേരുണ്ട്.ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മറ്റൊരു കാര്യം കൂടി ഇതിനോട് അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. അതായത് അത്ലറ്റിക്കോയുടെ അർജന്റൈൻ താരമായ എയ്ഞ്ചൽ കൊറേയയെ ഒഴിവാക്കാൻ ക്ലബ്ബ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്. അദ്ദേഹം ഈ ജനുവരിയിൽ ക്ലബ്ബ് വിട്ടാലാണ് അദ്ദേഹത്തിന്റെ പകരമായി കൊണ്ട് തിയാഗോ അൽമേഡയെ അത്ലറ്റിക്കോ എത്തിക്കുക. മാത്രമല്ല താരത്തെ സ്വന്തമാക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമാവില്ല. വലിയ ഒരു ട്രാൻസ്ഫർ ഫീ തന്നെ അമേരിക്കൻ ക്ലബ്ബ് താരത്തിനു വേണ്ടി ആവശ്യപ്പെടും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

അർജന്റീനക്കൊപ്പം ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയ താരമാണ് തിയാഗോ അൽമേഡ.മിന്നുന്ന പ്രകടനമാണ് ഇതുവരെ അദ്ദേഹം ക്ലബ്ബിൽ പുറത്തെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ യൂറോപ്പിലെ പല ക്ലബ്ബുകൾക്കും ഇദ്ദേഹത്തിൽ താല്പര്യമുണ്ട്. ഈ ജനുവരിയിൽ അദ്ദേഹത്തെ കൈവിടാൻ അറ്റ്ലാന്റ തയ്യാറായിക്കഴിഞ്ഞാൽ യൂറോപ്പിലെ പല ക്ലബ്ബുകളും താരത്തിനു വേണ്ടി രംഗത്തുവന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *