അലാബക്ക്‌ പകരക്കാരനെ വേണം, ബ്രസീൽ താരത്തെ ആവിശ്യപ്പെട്ട് ബയേൺ !

വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടുമെന്ന് ഉറപ്പായി കഴിഞ്ഞ സൂപ്പർ താരമാണ് ഡേവിഡ് അലാബ. പ്രതിരോധനിരയിലും മധ്യനിരയിലും കളിക്കുന്ന താരത്തിന്റെ ബയേണുമായുള്ള കരാർ ഈ വർഷത്തോട് കൂടി അവസാനിക്കും. സാലറി വർധിപ്പിക്കാനുള്ള ആവിശ്യം ബയേൺ നിരസിച്ചതോടെ താരം ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണ് സാധ്യത കൂടുതൽ. അതേസമയം അലാബയുടെ പകരക്കാരനായി ബയേൺ നോട്ടമിട്ടിരിക്കുന്നത് റയൽ മാഡ്രിഡ്‌ താരത്തെ തന്നെയാണ്. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഡിഫൻഡർ എഡർ മിലിറ്റാവോയെയാണ് ബയേൺ നോട്ടമിട്ടിരിക്കുന്നത്. ഗോൾ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ബയേണിന് പുറമേ യുവന്റസ്, ടോട്ടൻഹാം, ബൊറൂസിയ എന്നിവർ താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നു. എന്നാൽ ഒഫീഷ്യൽ ബിഡുകൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. 22-കാരനായ താരത്തിന് നിലവിൽ റയൽ മാഡ്രിഡിൽ അവസരങ്ങൾ ലഭിക്കുന്നില്ല. റാമോസ്, വരാനെ, നാച്ചോ എന്നിവർക്കാണ് സിദാൻ അവസരം നൽകുന്നത്. ബ്രസീൽ ടീമിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ സ്ഥിരമായിട്ട് കളിക്കണം. ഇതിനാൽ തന്നെ മിലിറ്റാവോ ക്ലബ് വിടാൻ സാധ്യതകൾ ഉണ്ട്. അൻപത് മില്യൺ യൂറോക്കായിരുന്നു പോർട്ടോയിൽ നിന്ന് താരത്തെ റയൽ എത്തിച്ചത്. അതിലും കൂടുതൽ തുക റയൽ ആവിശ്യപ്പെട്ടേക്കുമെന്നാണ് വാർത്തകൾ.

Leave a Reply

Your email address will not be published. Required fields are marked *