അങ്ങനെയൊന്നും വിടാൻ ഒരുക്കമല്ല, ചോദിക്കുന്ന വില കൊടുത്ത് അർജന്റീന താരത്തെ എത്തിക്കാൻ ചെൽസി!

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്ത ടീം ഏതാണ് എന്ന് ചോദിച്ചാൽ നിസംശയം പറയാൻ സാധിക്കുന്ന പേര് ചെൽസിയുടേതാണ്. അത്രയേറെ സൈനിങ്ങുകളാണ് ചെൽസി ഈ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയിട്ടുള്ളത്.പക്ഷേ അതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ അവർ ഒരുക്കമല്ല. ഇനിയും ഒരുപാട് താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ചെൽസി തുടരുകയാണ്.

അതിലൊരു താരമാണ് അർജന്റീനയുടെ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസ്.നേരത്തെ താരത്തിന് വേണ്ടി ചെൽസി ശ്രമങ്ങൾ നടത്തിയിരുന്നു. ഒരു ബിഡ് സമർപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ക്ലബ്ബായ ബെൻഫിക്ക അത് നിരസിക്കുകയായിരുന്നു.എൻസോയുടെ റിലീസ് ക്ലോസായ 120 മില്യൺ യൂറോ തന്നെ ലഭിക്കണം എന്നായിരുന്നു ബെൻഫിക്കയുടെ നിലപാട്.

ഇതോടുകൂടി ചെൽസി അന്ന് പിൻവാങ്ങിയിരുന്നു.പക്ഷേ ചെൽസി ഇപ്പോൾ വീണ്ടും രംഗത്ത് വന്നിട്ടുണ്ട്.ചോദിക്കുന്ന വില, അഥവാ താരത്തിന്റെ റിലീസ് ക്ലോസായ 120 മില്യൺ യൂറോ മുഴുവനായും നൽകാൻ ഇപ്പോൾ ചെൽസി തയ്യാറായി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷേ ബെൻഫിക്കയുടെ തീരുമാനം എന്താണ് എന്നുള്ളത് വ്യക്തമാണ്.ബെൻഫിക്കയുടെ പ്രസിഡണ്ടായ റൂയി കോസ്റ്റയാണ് ഈ വിഷയത്തിൽ ഇനി തീരുമാനമെടുക്കേണ്ടത്.തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന് തന്നെയാണ് ചെൽസി പ്രതീക്ഷിക്കുന്നത്.

അതേസമയം എൻസോ ഫെർണാണ്ടസ് ധൃതിയൊന്നും വെക്കുന്നില്ല. അദ്ദേഹം ബെൻഫിക്കയിൽ തുടരുകയാണെങ്കിലും ചെൽസിയിലേക്ക് പോകാൻ സാധിക്കുകയാണെങ്കിലും ഹാപ്പിയാണ്. രണ്ട് ക്ലബ്ബുകളുടെയും തീരുമാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അദ്ദേഹം ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *